മോദി സര്‍ക്കാരിനെ തൊട്ടതിനും പിടിച്ചതിനും വേട്ടയാടി പ്രതിപക്ഷപാര്‍ട്ടികളുടെ കയ്യടി നേടുകയും വെറുതെ വാര്‍ത്തകള്‍ സൃഷ്ടിക്കുകയും ചെയ്ത ഒരു പിടി അഭിഭാഷകരുണ്ട്. പ്രശാന്ത് ഭൂഷണ്, കപില്‍ സിബല്‍, അഭിഷേക് മനു സിംഘ് വി. പലപ്പോഴും പ്രതിപക്ഷത്തിനെ വിവിധ വിഷയങ്ങളില്‍ സുപ്രീംകോടതിയെ രാഷ്ട്രീയ യുദ്ധമുറികളാക്കി മാറ്റി ഈ അഭിഭാഷകരാണ് മുന്നോട്ട് നയിച്ചിരുന്നത്.
പലപ്പോഴും യാതൊരു സ്കോപ്പുമില്ലാത്ത വിഷയങ്ങളിലും മോദിയെ ഒന്നു ഒതുക്കിക്കളയാനും പ്രതിപക്ഷത്തിന്റെ മൊത്തം കയ്യടി നേടാനും ഇവര്‍ കേസിന് ഇറങ്ങിപ്പുറപ്പെടാറുണ്ട്. ഒരു തരം ജുഡീഷ്യല്‍ ആക്ടിവിസം എന്ന് പോലും നിയമവിദഗ്ധര്‍ ഇതിനെ വിശേഷിപ്പിക്കാറുമുണ്ട്.
അത്തരം രണ്ട് കേസുകളില്‍ അടിക്കടി ഈ അഭിഭാഷക പ്രതിഭകള്‍ക്ക് തിരിച്ചടി നേരിടേണ്ടിവന്നു. ഒന്ന് അദാനി വിഷയത്തില്‍ ഹിന്‍ഡന്‍ബര്‍ഗ്, ഒസിസിആര്‍പി ആരോപണങ്ങള്‍ വേണ്ട വിധത്തില്‍ മോദി സര്‍ക്കാര്‍ അന്വേഷിക്കുന്നില്ല എന്ന ആരോപണങ്ങളുമായി ഇവരുടെ നേതൃത്വത്തില്‍ തന്നെ നല്കിയ നിരവധി കേസുകളില്‍ ഈയിടെ സുപ്രീംകോടതി അദാനിയ്ക്ക് അനുകൂലമായാണ് വിധി പ്രസ്താവിച്ചത്. സര്‍ക്കാര്‍ അദാനിയ്ക്കെതിരായ പരാതിയില്‍ ശരിയായ രീതിയില്‍ അന്വേഷണം നടത്തുന്നു എന്നാണ് സുപ്രീംകോടതി കണ്ടെത്തിയത്. ഇക്കാര്യത്തില്‍ പ്രശാന്ത് ഭൂഷന്റെ വാദമുഖങ്ങളെ മുഴുവന്‍ സുപ്രീംകോടതി ബെഞ്ച് നിഷ്കരുണം തള്ളി.
അദാനി-ഹിന്‍ഡന്‍ബര്‍ഗ് ആരോപണത്തില്‍ ഓഹരിവിപണിയെ നിയന്ത്രിക്കുന്ന സെബി നിശ്ചിത സമയത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കിയില്ലെന്നും സെബിയ്ക്കെതിരെ നടപടി വേണമെന്നും വാദിച്ച പ്രമുഖ സുപ്രീംകോടതി അഭിഭാഷകനും കടുത്ത മോദി വിരോധിയുമായ പ്രശാന്ത് ഭൂഷണ് സുപ്രീംകോടതിയില്‍ നിന്നും ഈ കേസില്‍ കണക്കിന് വിമര്‍ശനം കിട്ടി. ഇക്കുറി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് തന്നെയാണ് പ്രശാന്ത് ഭൂഷണെതിരെ തിരിഞ്ഞത്.
സുപ്രീംകോടതിയുടെ ഈ നിരീക്ഷണങ്ങള്‍ അദാനി ഗ്രൂപ്പിനെ കുറ്റവിമുക്തമാക്കുന്നതിന് സമാനമായിരുന്നു. ഈ സുപ്രീംകോടതിയുടെ അനുകൂല നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ രണ്ട് ആഴ്ചകളായി അദാനി ഗ്രൂപ്പ് ഓഹരികളുടെ വില കുത്തനെ ഉയര്‍ന്നത്. ഒരു കുറ്റവാളിയെപ്പോലെ അദാനിയെ ലൈംലൈറ്റില്‍ നിര്‍ത്തുകയായിരുന്നു ഈ അഭിഭാഷകനും കോണ്‍ഗ്രസും പിന്നെ ജോര്‍ജ്ജ് സോറോസ് ഉള്‍പ്പെടെയുള്ള ഡീപ് സ്റ്റേറ്റും.
വിദേശ പത്രങ്ങളില്‍ വന്നതും ഒസിസിആര്‍പി പ്രസിദ്ധീകരിച്ചതും ആയ അദാനിയ്ക്കെതിരായ റിപ്പോര്‍ട്ടുകള്‍ സെബി സ്വീകരിച്ചില്ലെന്നതായിരുന്നു പ്രശാന്ത് ഭൂഷന്റെ അടുത്ത പരാതി. എന്നാല്‍ വിദേശപത്രങ്ങളിലെ റിപ്പോര്‍ട്ടുകള്‍ സെബിയെ സംബന്ധിച്ചിടത്തോളം തെളിവായി കണക്കാക്കാനുള്ള മൂല്യമുള്ളവയല്ലെന്ന് സുപ്രീംകോടതി പറഞ്ഞു. പത്രപ്രവര്‍ത്തകര്‍ക്ക് രേഖകള്‍ കിട്ടുന്നെങ്കില്‍ എന്തുകൊണ്ട് അന്വേഷണം നടത്തുന്ന സെബിക്ക് അത് കിട്ടുന്നില്ലെന്നതായിരുന്നു പ്രശാന്ത് ഭൂഷന്റെ അടുത്ത ചോദ്യം. സെബി തെളിവുകളുടെ മൂല്യം നിശ്ചയിക്കുന്ന നിയമങ്ങള്‍ പാലിക്കാന്‍ ബാധ്യതയുള്ള സ്ഥാപനമാണെന്നും സെബി മേല്‍ സ്ഥാപനങ്ങളോട് മറുപടി പറയാന്‍ ബാധ്യതയുള്ള സ്ഥാപനമാണെന്നും സെബിക്ക് ന്യൂസ് പേപ്പര്‍ റിപ്പോര്‍ട്ടുകളെ മാത്രം കണക്കിലെടുത്ത് പ്രവര്‍ത്തിക്കാനാവില്ലെന്നും സുപ്രീംകോടതി ചീഫ് ജസ്റ്റിസ് പ്രശാന്ത് ഭൂഷണോട് പറഞ്ഞു. നമുക്ക് എങ്ങിനെയാണ് ന്യൂസ് പേപ്പര്‍ റിപ്പോര്‍ട്ടുകളെ വിശ്വസിക്കാന്‍ കഴിയുക അവ വിശ്വസനീയമാണെന്ന് എങ്ങിനെ പറയും?- ഡി.വൈ. ചന്ദ്രചൂഡ് പ്രശാന്ത് ഭൂഷണോട് ചോദിച്ചു.
രാജ്യത്തെ നയങ്ങള്‍ സ്വാധീനിക്കാനായി ഇന്ത്യയ്ക്ക് പുറത്ത് കഥകള്‍ മാധ്യമങ്ങളില്‍ നട്ടുപിടിപ്പിക്കുകയാണെന്നും പ്രചരിപ്പിക്കുകയാണെന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പ്രശാന്ത് ഭൂഷണെ വിമര്‍ശിച്ചുകൊണ്ട് പറഞ്ഞു.
നിങ്ങള്‍ പറയുന്നു ധാരാളം തെളിവുകളുണ്ടെന്ന്. എന്തൊക്കെയാണവ..?.ഹിന്‍ഡന്‍ ബര്‍ഗ് റിപ്പോര്‍ട്ട് ഉദ്ധരിച്ച പ്രശാന്ത് ഭൂഷണോട് കോടതി ചോദിച്ചു.
ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനെ സത്യമായി കണക്കാക്കാനാവില്ല. അതുകൊണ്ടാണ് കോടതി സെബിയോട് അന്വേഷിക്കാന്‍ ആവശ്യപ്പെട്ടത്. ഒരു പബ്ലിക്കേഷന്‍ പ്രസിദ്ധീകരിക്കുന്ന റിപ്പോര്‍ട്ടുകള്‍ സത്യത്തിന്റെ വേദപുസ്തകങ്ങളായി കണക്കാക്കാനാവില്ല- സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് ഇത് പറഞ്ഞപ്പോള്‍ പ്രശാന്ത് ഭൂഷണ് തിരിച്ചുവാദിക്കാന്‍ ഒന്നും കയ്യിലില്ലായിരുന്നു.
കപില്‍ സിബലിനെ തള്ളി സുപ്രീംകോടതി;കശ്മീരിനെക്കുറിച്ചുള്ള ഒരു ഹിമാലയന്‍ നുണ പൊളിഞ്ഞുവീണു
കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ദശകങ്ങളായുള്ള തീരുമാനം തെറ്റാണെന്ന് തെളിയിച്ചത് മോദി സര്‍ക്കാരാണ്. കാരണം 370ാം വകുപ്പ് എടുത്തുകളഞ്ഞതോടെ തീവ്രവാദം കുറഞ്ഞു. കശ്മീരിലേക്ക് പുതിയ വികസന പദ്ധതികള്‍ വന്നു. ടൂറിസം പുതിയ രീതികളില്‍ വികസിച്ചു. യുവാക്കള്‍ക്ക് തൊഴില്‍ ലഭിച്ചുതുടങ്ങി. ഇതെല്ലാം മോദിയുടെ ഏറ്റവും വലിയ വിമര്‍ശകയായ ജെഎന്‍യുവിയെ ഇടത് പക്ഷ വിദ്യാര്‍ത്ഥിനിയായ ഷെഹ് ല റഷീദും ഈയിടെ ലോകത്തോട് വിളിച്ചുപറഞ്ഞ സംഗതിയാണ്. കശ്മീരില്‍ ജോലി ചെയ്തിരുന്ന ജേണലിസ്റ്റ് മാത്യുസാമുവലും പറഞ്ഞത് താന്‍ മോദിയുടെ ആരാധകനായത് 370ാം വകുപ്പ് എടുത്തുകളഞ്ഞതോടെയാണെന്നതാണ്. ദശകങ്ങളായി കശ്മീര്‍ ഭരിക്കുന്നതിലൂടെ അവിടുത്തെ കോടാനുകോടിയുടെ സമ്പത്ത് ആസ്വദിച്തതും കുന്നുകൂട്ടിയതും രണ്ട് കുടുംബങ്ങളാണെന്നത് ഇപ്പോള്‍ ലോകത്തിന് മുന്പില് തെളിഞ്ഞു- ഫറൂഖ് അബ്ദുള്ളമാരും മെഹ്ബൂബ മുഫ്തിമാരും. എന്തായാലും രാഷ്ട്രപതി അംഗീകരിച്ച കശ്മീരിന് പ്രത്യേക പദവി നല്കുന്ന 370ാം വകുപ്പ് എടുത്തുകളഞ്ഞ തീരുമാനത്തിന് ഭരണഘടന അംഗീകാരം നല്‍കുകയായിരുന്നു സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാബെഞ്ച്. ഇതോടെ മോദി സര്‍ക്കാരിനെ കരിതേച്ചുകാണിക്കാന്‍ ഇല്ലാത്തവാദമുഖങ്ങള്‍ മൂര്‍ച്ചകൂട്ടി രംഗത്തിറങ്ങിയ കപില്‍ സിബലിനും അഭിഷേക് മനു സിംഘ് വിയ്ക്കും മുഖത്തേറ്റ അടിതന്നെയായി സുപ്രീംകോടതിയുടെ ഈ വിധി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: