ജമ്മു കശ്മീരിന് പ്രത്യേക പദവി നല്കുന്ന 370ാം വകുപ്പ് എടുത്തുകളഞ്ഞ മോദി സര്‍ക്കാരിന്റെ തീരുമാനത്തെ അനുകൂലിച്ച സുപ്രീംകോടതി വിധിയെ എതിര്‍ത്ത് എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി. കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ പിന്തുണച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധിയ്ക്ക് വലിയ പ്രത്യാഘാതങ്ങളുണ്ടാകുമെന്ന് അസദുദ്ദീന്‍ ഒവൈസി പറഞ്ഞു.
“കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യഘടകം തന്നെ എന്നതില്‍ സംശയമില്ല. അവിഭാജ്യഘടകമായിരിക്കുമ്പോള് തന്നെ ഒരു സംസ്ഥാനത്തിന് കേന്ദ്രഭരണവുമായി വ്യത്യസ്തമായ ഭരണഘടനാബന്ധം ഉണ്ടാകാം. പണ്ട് കശ്മീരിലെ നിയമസഭ പിരിച്ചുവിട്ടപ്പോള്‍ കശ്മീരിനുള്ള ഈ പ്രത്യേക ഭരണഘടനാവകാശം സുസ്ഥിരമാക്കുകയായിരുന്നു”- സുപ്രീംകോടതി വിധിയില്‍ കടുത്ത വിയോജിപ്പ് പ്രകടിപ്പിച്ച് അസദുദ്ദീന്‍ ഒവൈസി പറഞ്ഞു.
#Article370
1. In 2019, the CJI spoke at a seminar and said that “public deliberation will always be a threat to those who achieved power in its absence.” The question is whether you can abrogate the special status of a state by putting the whole state in curfew, while it is…— Asaduddin Owaisi (@asadowaisi) December 11, 2023
370ാം വകുപ്പ് എടുത്തുകളഞ്ഞ കേന്ദ്രസര്‍ക്കാര്‍ നടപടിയുടെ പ്രത്യാഘാതം ഏറ്റവുമധികം അനുഭവിക്കേണ്ടിവരിക ജമ്മുവിലെ ദോഗ്രകളും ലഡാക്കിലെ ബുദ്ധമതക്കാരുമാണ്. ഇവരുടെ ജനസംഖ്യയില്‍ വലിയ മാറ്റം സംഭവിക്കും.- അസദുദ്ദീന്‍ ഒവൈസി പറഞ്ഞു.
ബൊമ്മൈയുടെ വിധിയില്‍ സുപ്രീംകോടതി പറഞ്ഞത് ഫെഡറലിസം ഭരണഘടനയുടെ അടിസ്ഥാനതത്വമാണെന്നാണ്. ഫെഡറലിസത്തിന്റെ അര്‍ത്ഥം സംസ്ഥാനത്തിന് ഒരു ശബ്ദമുണ്ടെന്നും അതിന് അധികാരമുള്ള സ്ഥലങ്ങളില്‍ പൂര്‍ണ്ണസ്വാതന്ത്ര്യത്തോടെ ഇടപെടാമെന്നുമാണ്. എങ്ങിനെയാണ് പാര്‍ലമെന്റിന് ഒരു നിയമസഭയുടെ കാര്യത്തില്‍ ഇടപെടാന്‍ കഴിയുക?നിയമസഭ (കശ്മീര്‍ നിയമസഭ) പാസാക്കേണ്ട ഒരു നിയമം എങ്ങിനെയാണ് പാര്‍ലമെന്റിന് പാസാക്കാന്‍ സാധിക്കുക?- ഒവൈസി ചോദിച്ചു.
370ാം വകുപ്പ് എടുത്തുകളഞ്ഞത് ഭരണഘടന സദാചാരത്തിന്റെ ലംഘനം കൂടിയാണ്. 370ാം വകുപ്പ് എടുത്തുകളയല്‍, ഒരു ഭാഗത്തെ രണ്ടായി മുറിക്കല്‍ (ജമ്മു കശ്മീരിനെ ജമ്മു ആന്റ് കശ്മീരെന്നും ലഡാക്ക് എന്നും രണ്ട് കേന്ദ്രഭരണപ്രദേശമായി തിരിക്കല്‍), ഒരു സംസ്ഥാനത്തെ കേന്ദ്രഭരണപ്രദേശമായി തരംതാഴ്ത്തല്‍ എന്നിവയെല്ലാം കശ്മീര്‍ ജനതയ്ക്ക് കേന്ദ്രസര്‍ക്കാര്‍ നല്കിയ പവിത്രമായ വാഗ്ദാനത്തിനെ വഞ്ചിക്കലാണ്. – അസദുദ്ദീന്‍ ഒവൈസി പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: