ന്യൂദല്‍ഹി: ചോദ്യത്തിന് കോഴ വാങ്ങിയെന്ന കുറ്റത്തിന്റെ പേരില്‍ എത്തിക്സ് കമ്മിറ്റി പാര്‍ലമെന്റില്‍ നിന്നും പുറത്താക്കിയ നടപടിയ്ക്കെതിരെ മഹുവ മൊയ്ത്ര സുപ്രീംകോടതിയെ സമീപിച്ചു. തന്നെ പുറത്താക്കിയ നടപടി നിയമവിരുദ്ധമാണെന്ന് മഹുവ പരാതിയില്‍ വാദിക്കുന്നു. അദാനിയ്ക്കെതിരെ ചോദ്യങ്ങള്‍ ചോദിക്കാന്‍ ദര്ശന് ഹീരാനന്ദാനി എന്ന ബിസിനസ് കാരനില്‍ നിന്നും വിലപിടിപ്പുള്ള സമ്മാനങ്ങള്‍ വാങ്ങി എന്ന് ദര്ശന് ഹിരാനന്ദാനി തന്നെ മൊഴി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് മഹുവയെ പുറത്താക്കിയത്. എന്നാല്‍ ഇത് തെളിവില്ലാത്ത ആരോപണമാണെന്നായിരുന്നു മഹുവയുടെ വാദം. തന്റെ ഭാഗം വിശദീകരിക്കാന്‍ പാര്‍ലമെന്റില്‍ അവസരം തന്നില്ലെന്നും മഹുവ പരാതിയില്‍ പറയുന്നു.
എതിര്‍വിസ്താരത്തിന് അനുവാദം നല്‍കേണ്ടതില്ലെന്നും പുറത്താക്കിയ നടപടി കീഴ് വഴക്കം പാലിച്ചിട്ടാണെന്നും മഹേഷ് ജെത് മലാനി
സുപ്രീംകോടതിയില്‍ മഹുവയ്ക്ക് അനുകൂല വിധിയുണ്ടാകാന്‍ സാധ്യത കുറവാണെന്നും സീനിയര്‍ സുപ്രീംകോടതി അഭിഭാഷകര്‍ വാദിക്കുന്നു. എതിര്‍വിസ്താരത്തിന് മഹുവയ്ക്ക് അനുവാദം നല്‍കേണ്ടതില്ലെന്നും മഹുവയെ പുറത്താക്കിയ നടപടി കീഴ് വഴക്കം പാലിച്ചിട്ടാണെന്നും സീനിയര്‍ സുപ്രീംകോടതി അഭിഭാഷകന് മഹേഷ് ജെത് മലാനി പറയുന്നു.
“2005ല്‍ ഉള്ള കീഴ്വഴക്കം പാലിച്ചാണ് എത്തിക്സ് കമ്മിറ്റി പ്രവര്‍ത്തിച്ചത്. 2005ല്‍ ചോദ്യത്തിന് കോഴ വാങ്ങിയ രാജാറാം പാല് എന്ന എംപിയെ ഇതുപോലെ പാര്‍ലമെന്റില്‍ നിന്നും പുറത്താക്കുകയായിരുന്നു. അയാളെ മാത്രമല്ല, അന്ന് രഹസ്യാന്വേഷണത്തില്‍ ചോദ്യത്തിന് കോഴവാങ്ങിയെന്നതിന് പിടിക്കപ്പെട്ടത് മറ്റ് പത്ത് എംപിമാരെയും പുറത്താക്കി. അയാള്‍ കോഴി വാങ്ങിയത് ഒരു രഹസ്യനീക്കത്തിലൂടെ കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു നടപടി. അന്ന് സുപ്രീംകോടതിയുടെ ഭരണഘടനാബെഞ്ച് നിഷ്കര്‍ഷിച്ച പ്രക്രിയ ആണ് പിന്തുടര്ന്നിരുന്നത്. അതില്‍ പുറത്താക്കപ്പെടുന്ന എംപിയ്ക്ക് എതിര്‍വിസ്താരം നടത്താനുള്ള അവകാശം നിര്‍ദേശിക്കപ്പെടുന്നില്ല. അത് തന്നെയാണ് ഇപ്പോള്‍ മഹുവ മൊയ്ത്രയുടെ കാര്യത്തിലും ഉണ്ടായത്.” – മഹേഷ് ജെത് മലാനി പറയുന്നു.
“അന്ന് സുപ്രീംകോടതി നിര്‍ദേശിച്ച നടപടികള്‍ പാലിച്ചതുകൊണ്ടാണ് മഹുവ മൊയ്ത്രയ്ക്കും എതിര് വിസ്താരം അനുവദിക്കാതിരുന്നത്. മാത്രമല്ല, സുപ്രീംകോടതി ഭരണഘടനാബെഞ്ച് എത്തിക്സ് കമ്മിറ്റിക്ക് ചോദ്യത്തിന് കോഴവാങ്ങിയ അംഗത്തെ പുറത്താക്കാനും അധികാരം നല്കുന്നു. അത് തന്നെയാണ് മഹുവ മൊയ്ത്രയുടെ കാര്യത്തിലും നടപ്പാക്കിയത്. ചോദ്യം ചോദിക്കാന്‍ പണം വാങ്ങുന്നത് അങ്ങേയറ്റം ഗൗരവതരമായ വിഷയമാണ്. സുപ്രീംകോടതിയുടെ നിര്‍ദേശമനുസരിച്ചുള്ള നടപടികളാണ് പിന്തുടര്ന്നിരിക്കുന്നത്. അതുകൊണ്ട് സ്വാഭാവിക നീതി നടപ്പാക്കി എന്ന് പറയാമെന്നും സുപ്രീംകോടതിയുടെ സീനിയര്‍ അഭിഭാഷകന് മഹേഷ് ജെത് മലാനി പറയുന്നു. അന്ന് എത്തിക്സ് കമ്മിറ്റി ചോദ്യങ്ങള്‍ ചോദിച്ചെങ്കിലും തന്റെ സ്ത്രീത്വത്തെ ചോദ്യം ചെയ്യുന്ന രീതിയില്‍ മോശമായി തന്നോട് ചോദ്യങ്ങള്‍ ചോദിച്ചു എന്ന് മഹുവ പരാതിപ്പെട്ടിരുന്നു. അങ്ങിനെ സംഭവിച്ചിരുന്നെങ്കില്‍ അന്നേ മഹുവ മൊയ്ത്ര പരാതിയുമായി കോടതിയെ സമീപിക്കണമായിരുന്നു. അത് ചെയ്തില്ല”. – മഹേഷ് ജെത് മലാനി പറയുന്നു.
ദര്ശന് ഹീരാനന്ദാനിയെ ചോദ്യം ചെയ്യാന്‍ മഹുവ മൊയ്ത്രയ്ക്ക് അനുവാദം നല്‍കേണ്ടതുണ്ടോ?
ചോദ്യത്തിന് കോഴവാങ്ങിയ 2005 കേസില്‍ രാജ റാം പാലിനെയും മറ്റ് ഒമ്പത് എംപിമാരെയും ഇതിന് മുന്‍പ് എത്തിക്സ് കമ്മിറ്റി പുറത്താക്കിയിട്ടുണ്ട്. അന്നൊന്നും പുറത്താക്കപ്പെട്ട എംപിമാര്‍ക്ക് എതിര് വിസ്താരം നടത്താന്‍ അവസരം നല്‍കിയിരുന്നില്ല. മാത്രമല്ല, ദര്ശന് ഹീരാനന്ദാനി താന്‍ കൈക്കൂലി നല്കിയിട്ടുണ്ടെന്നതിന്റെ തെളിവുകള്‍ കൈമാറിയിട്ടുണ്ട്. സാധാരണ നിലയില്‍ കൈക്കൂലി കൊടുത്ത ഒരാളെ ശിക്ഷിക്കേണ്ടതാണ്. പക്ഷെ അദ്ദേഹം മാപ്പ് സാക്ഷിയായിരിക്കുകയാണ്. അതുകൊണ്ട് തന്നെ അദ്ദേഹം നല്കിയ തെളിവുകള്‍ക്ക് നല്ല ഗൗരവമുണ്ട്. ഒരു പാട് സമ്മാനങ്ങള്‍ നല്കാന് നിര്‍ബന്ധിതനായെന്നും ലക്ഷങ്ങള്‍ ചെലവാക്കി അവരുടെ വീട് പുതുക്കി നല്‍കിയെന്നും ദര്ശന് ഹിരാനന്ദാനി പറഞ്ഞിട്ടുണ്ട്. സദാചാരപരമായ പെരുമാറ്റം ഒരു എംപിയെ സംബന്ധിച്ചിടത്തോളം അനിവാര്യമാണ്. എത്തിക്സ് കമ്മിറ്റിക്ക് ക്രിമിനല്‍ നിയമത്തിന്റെ അടിസ്ഥാനത്തില്‍ നിങ്ങളെ വിധിക്കാന്‍ അധികാരമില്ല.നിങ്ങളെ ക്രിമിനല്‍ എന്ന് വിധിക്കില്ല. പക്ഷെ ഒരു എംപിയുടെ സദാചാരപരവും നീതിപൂര്‍വ്വകവുമായ പെരുമാറ്റം അവര്‍ക്ക് പരിശോധിക്കാം. ഒരു കോടതി ചെയ്യുന്നതൊന്നും എത്തിക്സ് കമ്മിറ്റിക്ക് ചെയ്യാന്‍ കഴിയില്ല. പക്ഷെ ഒരു എംപിയെ പുറത്താക്കാന്‍ അവര്‍ക്ക് കഴിയും. – മഹേഷ് ജെത്മലാനി പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: