ബെംഗളൂരു: 2022ല്‍ രാജ്യത്ത് ഏറ്റവുമധികം സ്ത്രീകള്‍ക്കെതിരെ ആസിഡ് ആക്രമണങ്ങള്‍ നടന്നത് ബെംഗളൂരുവാണെന്നാണ് റിപ്പോര്‍ട്ട്. നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യംവ്യക്തമാക്കുന്നത്.
19 മെട്രോപൊളിറ്റന്‍ നഗരങ്ങളില്‍ സ്ത്രീകള്‍ക്കെതിരായ ആസിഡ് ആക്രമണങ്ങളില്‍ ബെംഗളൂരുവാണ് ഒന്നാം സ്ഥാനത്ത്. കഴിഞ്ഞ വര്‍ഷം എട്ട് പേര് ആസിഡ് ആക്രമണത്തിന് ഇരയായി. ദല്‍ഹിയാണ് പട്ടികയില്‍ രണ്ടാമത്. 2022ല്‍ ദേശീയ തലസ്ഥാനത്ത് ആസിഡ് ആക്രമണത്തിന് ഇരയായത് ഏഴ് സ്ത്രീകള്‍. അഞ്ച് കേസുകളുമായി അഹമ്മദാബാദാണ് മൂന്നാം സ്ഥാനത്ത്.
എന്‍സിആര്‍ബി ഡാറ്റ അനുസരിച്ച്, ആസിഡ് ആക്രമണശ്രമങ്ങള്‍ ഏറ്റവും കൂടുതല്‍ ഉണ്ടായത് ഡല്‍ഹിയിലാണ്. 7കേസുകള്‍. ബെംഗളൂരുവില്‍ 3 കേസുകള്‍ മാത്രം. ഹൈദരാബാദ്, അഹമ്മദാബാദ് തുടങ്ങിയ മെട്രോപൊളിറ്റന്‍ നഗരങ്ങളില്‍ കഴിഞ്ഞ വര്‍ഷം ഇത്തരം രണ്ട് ആക്രമണ ശ്രമങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
24 കാരിയായ എം.കോം ബിരുദധാരിക്ക് നേരെയുണ്ടായ ആക്രമണമാണ് കഴിഞ്ഞ വര്‍ഷം ബെംഗളൂരുവിനെ പിടിച്ചുകുലുക്കിയ ആസിഡ് ആക്രമണക്കേസുകളിലൊന്ന്. വിവാഹാഭ്യര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിയുടെ മുഖത്ത് പ്രതി ആസിഡ് ഒഴിച്ച് പൊള്ളിക്കുകയായിരുന്നു. ജോലിക്ക് പോകുന്നതിനിടെയാണ് യുവതി ആക്രമിക്കപ്പെട്ടത്.
പിന്നീട് മെയ് മാസത്തില്‍ തിരുവണ്ണാമലൈ ആശ്രമത്തില്‍ സ്വാമി ചമഞ്ഞ് ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. 2023 ജൂണില്‍, കര്‍ണാടക മുഖ്യമന്ത്രി സി
ദ്ധരാമയ്യ, സെക്രട്ടേറിയറ്റിലെ തന്റെ ഓഫീസില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഇരയ്ക്ക് ജോലി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: