ന്യൂദല്‍ഹി: കശ്മീരിന് പ്രത്യേക പദവി നല്കുന്ന 370ാംവകുപ്പ് നീക്കിയതിനെതിരെ കേന്ദ്രസര്‍ക്കാരിനെയും മോദിയെയും കുടുക്കാമെന്ന കണക്കുകൂട്ടലില്‍ കോണ്‍ഗ്രസ് അഭിഭാഷകന് അഭിഷേക് മനു സിംഘ് വിയും മുന്‍ കേന്ദ്രമന്ത്രി പി. ചിദംബരവും പ്രതീക്ഷയോടെ മുന്നോട്ട് പോവുകയായിരുന്നു. എന്നാല്‍ സുപ്രീംകോടതി 370ാം വകുപ്പ് എടുത്തുകളഞ്ഞ നടപടിയെ പിന്തുണച്ചതോടെ ആ പിടിവള്ളിയും നഷ്ടമായ അഭിഷേക് മനു സിംഘ് വി അടുത്ത മുറവിളിയുമായി രംഗത്തെത്തിക്കഴിഞ്ഞു.
സുപ്രീംകോടതിയില്‍ എത്ര തവണ തോറ്റാലും വീണ്ടും വീണ്ടും കേന്ദ്രസര്‍ക്കാരിനെതിരെ കേസുണ്ടാക്കുക, അത് മാധ്യമങ്ങളില്‍ വാര്‍ത്തയാക്കുക, മോദി വിരുദ്ധ മാധ്യമപ്രവര്‍ത്തകരെയും എന്‍ജിഒകളെയും കൂട്ടുപിടിച്ച് അല്പം നുണകളും കൂട്ടികലര്‍ത്തി മോദിയ്ക്കെതിരായ കഥകള്‍ ചമയ്ക്കുക- ഇത് സ്ഥിരം തുടര്‍കലാപരിപാടിയാക്കി മാറ്റിയിരിക്കുകയാണ് അഭിഷേക് മനു സിംഘ് വിയും പി.ചിദംബരവും. ഇപ്പോഴിതാ കശ്മീരില്‍ പുതിയ കുറ്റം കണ്ടുപിടിച്ചിരിക്കുകയാണ്. 2014 മുതല്‍ അവിടെ തെരഞ്ഞെടുപ്പ് നടത്തിയിട്ടില്ല എന്നതാണ് മോദി സര്‍ക്കാരിനെതിരായ പുതിയ കുറ്റം.
“ഓട്ടോക്രസിയല്ല, ജനാധിപത്യമാണ് കശ്മീരിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നത്”- ചൊവ്വാഴ്ച നടന്ന വാര്‍ത്താസമ്മേളനത്തില്‍ അഭിഷേക് മനു സിംഘ് വി പറയുന്നു. എന്തായിരുന്നു കശ്മീരിലെ സ്ഥിതി എന്നു കൂടി വിലയിരുത്താതെയാണ് അഭിഷേക് മനു സിംഘ് വിയുടെ ഈ പ്രസ്താവന. കല്ലേറും തീവ്രവാദി ആക്രമണവും കൊണ്ട് പൊറുതിമുട്ടിയ കശ്മീരിനെ സമാധാന പാതയിലേക്ക് മോദി സര്‍ക്കാര്‍ എത്തിച്ചിട്ട് അധികം നാളുകളായിട്ടില്ല എന്ന് കൂടി അഭിഷേക് മനു സിംഘ് വി ഓര്‍മ്മിക്കുന്നില്ല. ലോക്കല്‍ ആളുകള്‍ തീവ്രവാദപ്രവര്‍ത്തനങ്ങളിലേക്ക് ചേക്കേറുന്നത് കുറഞ്ഞു. തീവ്രവാദികള്‍ ആളുകളെ വധിക്കുന്നതിന്റെ എണ്ണവും വല്ലാതെ കുറഞ്ഞു. പാകിസ്ഥാനില്‍ നിന്നും നുഴഞ്ഞുകയറുന്ന തീവ്രവാദികളുടെ എണ്ണവും കുറഞ്ഞിരിക്കുന്നു. താഴ്വരകളില്‍ ജനങ്ങളോടൊപ്പം ലയിച്ച് ചേര്‍ന്ന് ആക്രമണം നടത്തുന്ന കാലം കഴിഞ്ഞു. ലോക്കല്‍ ആളുകള്‍ തീവ്രവാദികള്‍ക്ക് അഭയം നല്‍കുന്നത് താഴ് വരകളില്‍ ഇല്ലാതായതോടെ തീവ്രവാദികള്‍ ഇപ്പോള്‍ മലമുകളിലെ കാടുകളിലാണ് ഒളിച്ചുകഴിയുന്നത്. മലമുകളിലെ കാടുകളില്‍ നിന്നു യുദ്ധം ചെയ്യുന്നതില്‍ സൈന്യം തീവ്രപരിശീലനം നല്‍കിവരികയാണ്. ഇത് കൂടി കഴിഞ്ഞാല്‍ അവിടെയുള്ള തീവ്രവാദികളുടെ നീക്കങ്ങളും അവസാനിക്കും.
ഒപ്പം കശ്മീരിലേക്ക് പുതിയ വികസനങ്ങള്‍ വരികയാണ്. യുവാക്കള്‍ക്ക് തൊഴിലവസരങ്ങളും ഒരുങ്ങുന്നു. ഒട്ടേറെ ബിസിനസ് സ്ഥാപനങ്ങള്‍ കശ്മീരില്‍ നിക്ഷേപിച്ചുകൊണ്ടിരിക്കുന്നുണ്ട്. അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ കശ്മീരിന്റെ മുഖച്ഛായ മാറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: