പാലക്കാട്: ജില്ലയിൽ നടന്ന പോലീസുകാരുടെ തമ്മിലടിയെ തുടർന്ന് നടപടി സ്വീകരിച്ച് ജില്ലാ പോലീസ് മേധാവി. സംഭവത്തിൽ രണ്ട് പോലീസ് ഉദ്യോഗസ്ഥരെയും അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു. സ്പെഷ്യൽ ബ്രാഞ്ച് ഓഫീസിലെ സിപിഒമാരായ ധനേഷ്, ദിനേശ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.
ജോലിയുമായി ബന്ധപ്പെട്ട തർക്കം കയ്യാങ്കളിയിലെത്തുകയായിരുന്നുവെന്നാണ് വിവരം. ജനൽച്ചില്ലുകളുടെ പാളികൾ കൊണ്ട് രണ്ട് പേർക്കും പരിക്കേറ്റിരുന്നു. ഇരുവർക്കുമെതിരെ വകുപ്പ് തല അന്വേഷണമുണ്ടാകും. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടി സ്വീകരിക്കുമെന്നും എസ് പി വിശദമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: