Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മൂന്ന് കേസുകളിലായി കരിപ്പൂരില്‍ 1.53 കോടിയുടെ സ്വര്‍ണം പിടികൂടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 11, 2023, 02:16 am IST
in Kerala

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ മൂന്ന് കേസുകളിലായി ഒരു കോടി 53 ലക്ഷം വിലവരുന്ന സ്വര്‍ണം പിടികൂടി. ക്യാപ്സ്യൂള്‍ രൂപത്തില്‍ ശരീരത്തില്‍ ഒളിപ്പിച്ച നിലയിലാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. തവനൂര്‍ സ്വദേശി അന്‍വര്‍ സാദത്ത്, കോട്ടക്കല്‍ സ്വദേശി ഷാഹിര്‍ ഷാഹിഫാന്‍, വയനാട് മേപ്പാടി സ്വദേശി മുഹമ്മദ് ഫാസില്‍ എന്നിവരെ കസ്റ്റംസ് അറസ്റ്റ് ചെയ്തു.

ജിദ്ദയില്‍ നിന്നുള്ള ഇന്‍ഡിഗോ വിമാനത്തിലെത്തിയ അന്‍വര്‍ സാദത്തില്‍ നിന്ന് 1,062 ഗ്രാം സ്വര്‍ണവും അബ്ദുള്‍ കബീറില്‍ നിന്ന് 844 ഗ്രാം സ്വര്‍ണവുമാണ് കസ്റ്റംസ് പിടികൂടിയത്. അബുദാബിയില്‍ നിന്നുള്ള എയര്‍ അറേബ്യ വിമാനത്തില്‍ എത്തിയ കോട്ടക്കല്‍ സ്വദേശി ഷാഹിറിന്റെ ശരീരത്തില്‍ ഒളിപ്പിച്ച നിലയില്‍ 870 ഗ്രാം സ്വര്‍ണവും, ഷാര്‍ജയില്‍ നിന്നുള്ള എയര്‍ ഇന്ത്യ വിമാനത്തില്‍ എത്തിയ മുഹമ്മദ് ഫാസിലില്‍ നിന്ന് 626 ഗ്രാം സ്വര്‍ണവുമാണ് പിടികൂടിയത്.

വസ്ത്രത്തിനുള്ളില്‍ തേച്ചുപിടിപ്പിച്ച് കടത്താന്‍ ശ്രമിച്ച സ്വര്‍ണ മിശ്രിതം വിമാനത്താവളത്തിന് പുറത്ത് വച്ചും പിടികൂടി. കസ്റ്റംസിനെ വെട്ടിച്ച് പുറത്ത് കടന്ന രണ്ട് ആളുകളെയാണ് കൊണ്ടോട്ടി പോലീസ് പിടികൂടിയത്. ഇവരില്‍ നിന്ന് സ്വര്‍ണം വാങ്ങാനെത്തിയ ആളെയും പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് കൊടുവള്ളി സ്വദേശി സിദ്ധീഖ്, മലപ്പുറം കാവനൂര്‍ സ്വദേശി സൈതലവി എന്നിവരെയാണ് പോലീസ് പിടികൂടിയത്. വസ്ത്രത്തില്‍ തേച്ചുപിടിപ്പിച്ച നിലയില്‍ കാണപ്പെട്ട മുക്കാല്‍ കോടിയോളം രൂപ വിലവരുന്ന സ്വര്‍ണവുമായാണ് ഇവരെ പോലീസ് അറസ്റ്റ് ചെയ്തത്. ദുബായില്‍ നിന്ന് കഴിഞ്ഞദിവസം രാവിലെയാണ് ഇവര്‍ കോഴിക്കോട് വിമാനത്താവളത്തില്‍ വന്നിറങ്ങിയത്. അത്യാധുനിക സ്‌കാനിംഗ് സംവിധാനങ്ങളെ മറികടന്ന് ആദ്യം എയര്‍പോര്‍ട്ടിന് പുറത്തെത്തിയത് സിദ്ദിഖ് ആയിരുന്നു. സിദ്ദിഖിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കടത്ത് സ്വര്‍ണം സ്വീകരിക്കാന്‍ എയര്‍പോര്‍ട്ട് പരിസരത്ത് കൊടുവള്ളി സ്വദേശി ഷറഫുദ്ദീന്‍ കാത്തുനില്‍പ്പൂണ്ടെന്ന് അറിഞ്ഞത്.

തുടര്‍ന്ന് ഷറഫുദ്ദീനെയും പോലീസ് കുടുക്കുകയായിരുന്നു. ഷറഫുദ്ദീനെ ചോദ്യം ചെയ്തതോടെ രണ്ടാമത്തെ യാത്രക്കാരന്റെ വിവരങ്ങള്‍ പോലീസിന് കിട്ടി. തുടര്‍ന്ന് വിമാനത്താവളത്തിന് പുറത്ത് കാത്തുനില്‍ക്കുകയായിരുന്ന സൈതലവിയെ പോലീസ് കസ്റ്റഡിയിലെടുത്തു. പാന്റിന് അകത്തും സോക്സിലും ആയിരുന്നു സ്വര്‍ണ മിശ്രിതം.

Tags: Gold SmugglingKozhikode Airport
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല സ്വർണപ്പാളി കടത്തിൽ എഡിജിപി എ.ശ്രീജിത്തിനും ബന്ധമെന്ന് പരാമർശം; കെ.എം ഷാജഹാനെതിരെ കേസെടുത്ത് പോലീസ്

Kerala

കരിപ്പൂർ സ്വർണക്കടത്ത് കേസിലെ പ്രതി കാരാട്ട് ഫൈസൽ വീണ്ടും എൽഡിഎഫ് സ്ഥാനാർത്ഥി

Kerala

കോഴിക്കോട് വിമാനത്താവളത്തിൽ ഒന്നര കോടിയുടെ സ്വർണം ചവറ്റുകുട്ടയിൽ ഉപേക്ഷിച്ച നിലയില്‍

Kerala

കരിപ്പൂരിൽ കാൽപാദത്തിനടിയിൽ ഒട്ടിച്ചുവെച്ച് കടത്താൻ ശ്രമിച്ചത് 90 ലക്ഷം രൂപയുടെ സ്വർണം ; മലപ്പുറം സ്വദേശി ഫസലുറഹ്മാൻ അറസ്റ്റിൽ

Kerala

സ്വർണ്ണക്കടത്ത് സർക്കാരിന് ബന്ധമുള്ള കുംഭകോണം; അഴിമതക്കേസിൽ മുഖ്യമന്ത്രിയുടെ കുടുംബാംഗംവരെ : അമിത് ഷാ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

യോഗി ആദിത്യനാഥ് രാജീവ് ചന്ദ്രശേഖറിനെ അനുഗ്രഹിക്കാന്‍ അഘോരി സന്യാസിമാരെ വിട്ടെന്ന നുണയുമായി മനോരമ, ലക്ഷ്യം വര്‍ഗ്ഗീയത

പാകിസ്ഥാന്റെ പെണ്‍കെണിയില്‍ വീണോ? ഇന്ത്യന്‍ വ്യോമസേനയിലെ യുവാവ് വ്യോമസേനയിലെ വിന്യാസങ്ങളും കെട്ടിടവിവരങ്ങളും കൈമാറി

ലോകത്തിന് ആശ്വാസം, എണ്ണവില പത്ത് ശതമാനം ഇടിഞ്ഞു; അഞ്ച് ദിവസം ഇറാന്റെ ഊര്‍ജ്ജകേന്ദ്രങ്ങള്‍ ആക്രമിക്കില്ലെന്ന് ട്രംപിന്റെ പ്രഖ്യാപനം ആശ്വാസമായി

ബിജെപി വിജയം വികസനം ത്വരിതപ്പെടുത്തും: രാജീവ് ചന്ദ്രശേഖർ

യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ ഓട്ടോ ഡ്രൈവർ പോലീസ് പിടിയിൽ

തിരിച്ചടിക്കാനുള്ള ഇറാന്റെ ശക്തമായ ഉദ്ദേശ്യം കണ്ടപ്പോൾ അമേരിക്ക പിന്മാറി, ട്രംപുമായി ഒരു ചർച്ചയും നടന്നിട്ടില്ല : ടെഹ്‌റാൻ

ഇറാന്‍ യുദ്ധം: ലോകം ഇന്ധനക്ഷാമത്താല്‍ വലയുമ്പോള്‍ ഇന്ത്യയിലെ ജനങ്ങളുടെ ഊർജസുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി മോദി

ബംഗ്ലാദേശ് പ്രധാനമന്ത്രി, പാകിസ്ഥാന്‍ പ്രധാനമന്ത്രി, ശ്രീലങ്കന്‍ പ്രസിഡന്‍റ് (ഇടത്ത് നിന്നും വലത്തോട്ട്) മോദി (വലത്തേയറ്റം)

പാകിസ്ഥാനും ശ്രീലങ്കയും നേപ്പാളും പെട്രോളിനും ഡീസലിനും കുത്തനെ വില കൂട്ടി, കുലുങ്ങാതെ മോദി, ഇന്ത്യയില്‍ പെട്രോള്‍ പഴയ വിലയില്‍ സുലഭം

തമിഴ്നാട്ടിൽ എൻഡിഎയുടെ സീറ്റ് വിഭജന ചർച്ചകൾ അന്തിമമായി ; സഖ്യം തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന് നേതാക്കൾ

പ്രയാഗ്‌രാജിൽ കോൾഡ് സ്റ്റോറേജ് തകർന്ന് നാല് പേർ മരിച്ചു , അമോണിയ ചോർച്ചയുണ്ടെന്ന് സംശയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.