ലുധിയാന: ദേശീയ ബാസ്‌കറ്റ്‌ബോള്‍ വനിതാ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന് ഫൈനലില്‍ തോല്‍വി. 80-50ന് കേരളത്തെ തോല്‍പ്പിച്ച റെയില്‍വേയ്‌സ് കിരീടം നിലനിര്‍ത്തി.
ആദ്യ പാദത്തില്‍ ലഭിച്ച 21-12ന്റെ ആധിപത്യം മുതലെടുത്ത് മുന്നേറ്റം തുടരാകാകാതെ കേരളം കീഴടങ്ങുകയായിരുന്നു.
ആദ്യപാദത്തിന് ശേഷം പൂനംചുര്‍വേദിയിലൂടെയും പുഷ്പ സെന്തില്‍ കുമാറിലൂടെയും റെയില്‍വേയ്‌സ് ശക്തമായി തിരിച്ചു വരവ് നടത്തി. കളി പകുതിയാകുമ്പോഴേക്കും അവര്‍ 40-35 കേരളത്തെ കവച്ചുവച്ചു.
23 പോയിന്റ് നേടിയ പൂനം ചതുര്‍വേദി തന്നെ ആയിരുന്നു റയില്‍വെയുടെ ടോപ് സ്‌കോറര്‍. കേരളത്തിന് വേണ്ടി അനീഷ കഌറ്റസ് 18 പോയിന്റ് നേടി.
രണ്ടാം സ്ഥാനം നേടിയ കേരള വനിതാ ടീം:
ഗ്രിമ മെര്‍ലിന്‍ വര്‍ഗീസ്ഞ്ച അനീഷ ക്ലീറ്റസ്, ശ്രീകല ആര്‍, കവിത ജോസ്, അമൃത ഇ കെ, സൂസന്‍ ഫ്‌ലോറന്റീന (എല്ലാവരും കെഎസ്ഇബിയില്‍ നിന്ന്) ചിപ്പി മാത്യു, ജയലക്ഷ്മി വി ജെ, ജോമ ജെജോ (എല്ലാവരും കേരള പോലീസില്‍ നിന്ന്) അഭിരാമി ആര്‍ (മാര്‍ ഇവാനിയോസ്) ഒലിവിയ ടി ഷൈബു (അസംപ്ഷന്‍ കോളേജ്) ലക്ഷ്മി രാജ് (സെന്റ് ജോസഫ്‌സ് കോളേജ് ഇരിഞ്ഞാലക്കുട) കോച്ച് വിപിന്‍ കെ (കേരള സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍) മാനേജര്‍ സൂര്യ പി ആര്‍ (കേരള പോലീസ്).
പ്രതികരിക്കാൻ ഇവിടെ എഴുതുക: