ന്യൂദല്‍ഹി: മൂന്ന് തവണ കോണ്‍ഗ്രസ് രാജ്യസഭയിലേക്ക് പറഞ്ഞയച്ച എംപിയുടെ മൂന്ന് സംസ്ഥാനങ്ങളിലുള്ള ഓഫീസുകളില്‍ നിന്നാണ് ആദായനികുതി വകുപ്പ് 3000 കോടിയുടെ കള്ളപ്പണം കണ്ടെത്തിയത്. ധീരജ് സാഹു എന്ന ജാര്‍ഖണ്ഡില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപി കോണ്‍ഗ്രസ് കൂടി കൈവിട്ടതോടെ ഒളിവിലാണ്.
40 നോട്ടെണ്ണല്‍ യന്ത്രങ്ങളുപയോഗിച്ച് 50 ബാങ്ക് ജീവനക്കാര്‍ നാല് ദിവസം എണ്ണിയിട്ടും ഈ തുക എണ്ണിത്തീര്‍ക്കാന്‍ കഴിഞ്ഞിട്ടില്ല. പക്ഷെ ഇപ്പോള്‍ നോട്ടുനിരോധനത്തിന് പിന്നാലെ ധീരജ് സാഹു 2022ല്‍ നടത്തിയ ഒരു ട്വീറ്റ് വൈറലാവുകയാണ്.
രാജ്യസ്നേഹമുള്ള ഒരു മാന്യനായാണ് ഇദ്ദേഹത്തിന്റെ ട്വീറ്റ്. അതില്‍ പറയുന്നു നോട്ട് നിരോധനത്തിന് ശേഷവും ചുറ്റിലും ധാരാളം കള്ളപ്പണം കാണുമ്പോഴും രാജ്യത്തെ അഴിമതി കാണുമ്പോഴും എന്റെ ഹൃദയം വേദനിക്കുന്നു. ഇത്രയ്ക്കധികം കള്ളപ്പണം ജനങ്ങള്‍ എവിടെ നിന്നാണ് സമാഹരിക്കുന്നതെന്ന് അറിയില്ല. ആര്‍ക്കെങ്കിലും അഴിമതി രാജ്യത്ത് നിന്നും തുടച്ചുനീക്കാന്‍ കഴിയുമെങ്കില്‍ അത് കോണ്‍ഗ്രസിന് മാത്രമാണ്.”- ധീരജ് സാഹു ട്വീറ്റില്‍ കുറിച്ച വാക്കുകളാണിത്. ഇപ്പോള്‍ ഇദ്ദേഹത്തിന്റെ രണ്ട് മദ്യനിര്മ്മാണശാലകളില് നിന്നാണ് ഇരുമ്പലമാരകളില് അട്ടിയായി അടുക്കിവെച്ച് 3000 കോടിയുടെ കള്ളപ്പണം ആദായനികുതി പിടിച്ചത്. ധീരജ് സാഹു ഇതോടെ ഒളിവിലാണെന്ന് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: