മനുഷ്യാവകാശം എന്ന ആശയത്തിന് മാനവ സംസ്കാരത്തോളം പഴക്കമുണ്ട്. മനുഷ്യന് സാമൂഹ്യജീവിതം ആരംഭിച്ചതോടെ ഈ ആശയവും നിലവില്‍ വന്നു.മനുഷ്യാവകാശം ആരെങ്കിലും നല്‍കേണ്ടതോ നേടിക്കൊടുക്കേണ്ടതോ അല്ല. ഓരോ വ്യക്തിക്കും അതിന് അര്‍ഹതയുണ്ട്. ആര്‍ക്കെങ്കിലും അത് നിഷേധിക്കാനോ തടസപ്പെടുത്താനോ അവകാശവുമില്ല.
മാഗ്നാകാര്‍ട്ട (1215), ബില്‍ ഓഫ് റൈറ്റ്സ് (1689) തുടങ്ങിയവ മനുഷ്യാവകാശ ചരിത്രത്തിലെ സുപ്രധാന ഏടുകളാണ്. 1776ലെ അമേരിക്കന്‍ കോളനികളുടെ സ്വാതന്ത്ര്യ പ്രഖ്യാപനം മനുഷ്യാവകാശങ്ങള്‍ നിഷേധിക്കുന്ന ഭരണകൂടത്തിനെതിരെയുള്ള ഒരു പ്രഖ്യാപനം കൂടിയായിരുന്നു. സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്ന മുദ്രാവാക്യമുയര്‍ത്തിയ ഫ്രഞ്ച് വിപ്ലവവും ഈ ശ്രേണിയിലെ മറ്റൊരു ചുവടുവയ്പാണ്.
1948 ഡിസംബര്‍ 10ന് ഐക്യരാഷ്ട്രസഭയുടെ പൊതുസഭ ആമുഖവും 30 അനുഛേദങ്ങളുമുള്ള സാര്‍വ ദേശീയ മനുഷ്യാവകാശ പ്രഖ്യാപനം അംഗീകരിച്ചു. ഈ ദിനത്തിന്റെ ഓര്മ നിലനിര്‍ത്താനും ലോകമെമ്പാടുമുള്ള മനുഷ്യര്‍ക്ക് അടിസ്ഥാനാവകാശങ്ങള്‍ ഉറപ്പു വരുത്താനുമാണ് ഈ ദിനാചരണം ലക്ഷ്യമാക്കുന്നത്.
ഭാരതം ഉള്‍പ്പെടെ ഒട്ടേറെ രാജ്യങ്ങള്‍ തങ്ങളുടെ ഭരണഘടനയില്‍ സാര്‍വ ദേശീയ മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ അമൂല്യമായ തത്വങ്ങള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. മനുഷ്യാവകാശങ്ങളായി പൊതുവെ കണക്കാക്കപ്പെടുന്നത് ജീവനും സ്വത്തിനും സ്വാതന്ത്ര്യത്തിനുമുള്ള അവകാശം, ആശയവിനിമയത്തിനുള്ള അവകാശം, നിയമത്തിന് മുന്നില്‍ തുല്യതയ്ക്കുള്ള അവകാശം, തൊഴില്‍ ചെയ്യുന്നതിനുള്ള അവകാശം തുടങ്ങിയവയാണ്.
സാമൂഹ്യനീതി നിഷേധിക്കപ്പെടുന്ന, സ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്ന, ജനാധിപത്യ രീതിയിലല്ലാതെ കാര്യങ്ങള്‍ നിര്‍വഹിക്കപ്പെടുന്ന അവസ്ഥകളില്‍ മനുഷ്യാവകാശങ്ങള്‍ ലംഘിക്കപ്പെടുന്നു.
Consolidating and Sustaining Human Rights Culture into the Future (മനുഷ്യാവകാശ സംസ്കാരത്തെ ഭാവിയിലേക്ക് ഏകീകരിക്കുകയും സുസ്ഥിരമാക്കുകയും ചെയ്യുക) എന്നതാണ് 2023ലെ മനുഷ്യാവകാശദിന വിഷയം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: