തിരുവനന്തപുരം: കേരള അന്താരാഷട്ര ചലച്ചിത്രോത്സവത്തില്‍ നവതിയുടെ നിറവിലത്തെിയ എം.ടിക്കും മധുവിനും ആദരവേകി ചലച്ചിത്ര അക്കാദമി ഇന്ന് സംഘടിപ്പിക്കുന്ന എക്‌സിബിഷന്‍ സംവിധായകനും നിര്‍മ്മാതാവുമായ ശ്രീകുമാരന്‍ തമ്പി ഉദ്ഘാടനം ചെയ്യും.
മുഖ്യവേദിയായ ടാഗോര്‍ തിയേറ്റര്‍ പരിസരത്ത് രാവിലെ 11 നാണ് ഉദ്ഘാടനം. ചടങ്ങില്‍ മധുവിന്റെ മകളും ‘എക്കണോമിക് ആസ്‌പെക്റ്റ്‌സ് ഓഫ് ഫിലിം ഇന്‍ഡസ്ട്രി ഇന്‍ കേരള’ എന്ന പുസ്തകത്തിന്റെ രചയിതാവുമായ ഉമ ജെ. നായര്‍, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്, വൈസ് ചെയര്‍മാന്‍ പ്രേംകുമാര്‍, സെക്രട്ടറി സി. അജോയ്, എക്‌സിബിഷന്‍ സബ് കമ്മിറ്റി ചെയര്‍മാന്‍ എസ്.പി. ദീപക് എന്നിവര്‍ പങ്കെടുക്കും.
90 വയസ് തികഞ്ഞ എം.ടിയുടെയും മധുവിന്റെയും ചലച്ചിത്ര ജീവിതത്തിലെ മിഴിവാര്‍ന്ന 90 ചിത്രങ്ങള്‍ വീതമാണ് എക്‌സിബിഷനില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സംവിധായകരെ ലിംഗഭേദമനുസരിച്ച് വിശേഷിപ്പിക്കേണ്ടതില്ലെന്നും കഴിവുകളുടെ അടിസ്ഥാനത്തിലാണ് വിലയിരുത്തേണ്ടതെന്നും പോര്‍ച്ചുഗീസ് സംവിധായിക റിത അസവേദോ ഗോമസ്.
‘വനിതാ സംവിധായിക’ എന്ന അഭിസംബോധന താന്‍ ഇഷ്ടപ്പെടുന്നില്ല. സാമൂഹികമായ വലിയ വെല്ലുവിളികളെ മറികടന്നാണ് താന്‍ സംവിധായികയായതെന്നും രാജ്യാന്തര ചലച്ചിത്രമേളയുടെ ഇന്‍ കോണ്‍വര്‍സേഷനില്‍ അവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: