ടെല്‍അവീവ്: ഗാസയിലെ സ്‌കൂളില്‍ നിന്ന് പാവക്കുട്ടിയില്‍ ഒളിപ്പിച്ച നിലയില്‍ ആയുധങ്ങള്‍ കണ്ടെത്തിയതായി ഇസ്രായേല്‍ സൈന്യം.
സ്‌കൂളില്‍ സൈന്യം നടത്തിയ തെരച്ചിലിലാണ് ഇവ കണ്ടെത്തിയത്. മറ്റൊരു സ്‌കൂളില്‍ നിന്ന് യുഎന്നിന്റെ റിലീഫ് ആന്‍ഡ് വര്‍ക്‌സ് ഏജന്‍സിയുടെ ലോഗോ ഉള്ള ബാഗില്‍ നിന്നും ആയുധങ്ങള്‍ കണ്ടെടുത്തു. സൈന്യം ഇവിടങ്ങളില്‍ തെരച്ചില്‍ നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്. ഹമാസ് ബന്ദികളാക്കിയവരില്‍ കിബുത്സില്‍ നിന്നുള്ള 25 കാരന്‍ സഹര്‍ ബറൂച്ച് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. എങ്ങനെയാണ് ബറൂച്ച് കൊല്ലപ്പെട്ടതെന്നതില്‍ വിശദീകരണം ലഭിച്ചിട്ടില്ല. ബറൂച്ചിന്റെ മൃതദേഹം വിട്ടുകിട്ടുന്നതിനായുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു.
കഴിഞ്ഞരാത്രി ഗാസാ മുനമ്പില്‍ വ്യാപകമായ കര-വ്യോമ ആക്രമണമാണുണ്ടായതെന്ന് ഇസ്രായേല്‍ അറിയിച്ചു. തുരങ്കങ്ങള്‍ കണ്ടെത്തുകയും നശിപ്പിക്കുകയും ചെയ്തു. ഷെജയ്‌യയില്‍ നടത്തിയ സൈനിക നടപടിയില്‍ നിരവധി ഹമാസ് ഭീകരരെ വധിച്ചതായും സൈന്യം കൂട്ടിച്ചേര്‍ത്തു. ഒക്ടോ. 7 മുതല്‍ ഗാസയില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണങ്ങളില്‍ ഏകദേശം 17,700 പാലസ്തീനികള്‍ കൊല്ലപ്പെട്ടതായി ഹമാസിന്റെ നിയന്ത്രണത്തിലുള്ള ആരോഗ്യ മന്ത്രാലയം അറിയിച്ചു. 46,400 ലധികം ആളുകള്‍ക്ക് പരിക്കേറ്റു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: