ഹൈദരാബാദ്: കടുത്ത ഹിന്ദുവിരുദ്ധനായ അക്ബറുദ്ദീന്‍ ഒവൈസിയെ തെലങ്കാന നിയമസഭയിലെ പ്രോടെം സ്പീക്കറാക്കിയതില്‍ പ്രതിഷേധിച്ച് ബിജെപി അംഗങ്ങള്‍ സത്യപ്രതിജ്ഞ ബഹിഷ്കരിച്ചു. പുതുതായി തെരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാരുടെ സത്യപ്രതിജ്ഞ ഇന്നലെയാണ് നിശ്ചയിച്ചിരുന്നത്. അക്ബറുദ്ദീന്‍ ഒവൈസിക്ക് മുന്നില്‍ സത്യപ്രതിജ്ഞ ചെയ്യില്ലെന്ന് ബിജെപി നേതാവ് ടി. രാജാസിങ് വ്യക്തമാക്കി. പുതിയ സ്പീക്കര്‍ വന്നശേഷം മാത്രമെ ബിജെപി അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്യുകയുള്ളു.
അക്ബറുദ്ദീന്‍ ഒവൈസിക്ക് ഈ പദവി നല്‍കിയത് ഏറ്റവും വലിയ തെറ്റാണ്. തെലങ്കാനയില്‍ താമസിക്കുന്ന ഹിന്ദുക്കളെ കൊല്ലുന്നതിനെക്കുറിച്ച് ഒവൈസി സംസാരിക്കുന്നു. അങ്ങനെയുള്ള ഒരാളുടെ മുന്നില്‍ സത്യപ്രതിജ്ഞ ചെയ്യാന്‍ സാധിക്കില്ല. നിയമസഭയില്‍ മുതിര്‍ന്നവര്‍ വേറെയുണ്ട്, അവര്‍ക്ക് അവസരം ലഭിക്കേണ്ടതായിരുന്നു. എന്നാല്‍ ന്യൂനപക്ഷങ്ങളെയും എഐഎംഐഎം നേതാക്കളെയും സ്വാധീനിക്കാന്‍ ബോധപൂര്‍വമാണ് ഈ നടപടിയെന്നും രാജാസിങ് പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പില്‍ എട്ടു സീറ്റാണ് ബിജെപിക്ക് ലഭിച്ചത്. ഇവര്‍ പുതിയ സ്പീക്കറെ തെരഞ്ഞെടുത്ത ശേഷം സത്യപ്രതിജ്ഞ ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: