തിരുവനന്തപുരം: കീഴാറ്റിങ്ങലില്‍ യുവാക്കള്‍ക്ക് നേരെ ഗുണ്ടാ സംഘത്തിന്റെ ആക്രമണം. വൈകിട്ട് അഞ്ച് മണിയോടെ വിളയില്‍മൂലയില്‍ വച്ചാണ് ആക്രമണമുണ്ടായത്.
കുത്തേറ്റ അഞ്ചുപേരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കീഴാറ്റിങ്ങല്‍ സ്വദേശികളായ സിജു, പ്രതീഷ്, ചിക്കു, രാജേഷ്, ബിനോസ് എന്നിവരാണ് പരിക്കേറ്റ് ചികിത്സയിലുളളത്. ഇവരില്‍ സിജുവിന്റെ നില ഗുരുതരമാണ്.
സവിന്‍ പ്രകാശ് എന്നയാളുടെ നേതൃത്വത്തിലുളള മൂന്നംഗ സംഘമാണ് ആയുധങ്ങളുമായി ആക്രമണം നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. മുന്‍ വൈരാഗ്യമാണ് ആക്രമണത്തിന് കാരണം. കടയ്ക്കാവൂര്‍ പൊലീസ് അന്വേഷണം തുടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: