പാല: മകളുടെ വിവാഹത്തിന് പാലാ കുരിശുപള്ളിയിലെ സുന്ദരി മാതാവിന്റെ അനുഗ്രഹം തേടി നടന് സുരേഷ് ഗോപി ഭാര്യാസമേതം എത്തി.
അമലോത്ഭവ ജൂബിലി തിരുനാള്‍ ആഘോഷവും കൂടിയായതിനാല്‍ സുരേഷ് ഗോപിയും ഭാര്യ രാധികയും നേര്‍ച്ച കാഴ്ചയും സമര്‍പ്പിച്ചു.
മകളുടെ വിവാഹം 2024 ജനവരി 17ന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചാണ്. മുഖ്യവികാരി ജനറല്‍ മോണ്‍ ജോസഫ് തടത്തില്‍, ഫാ. ജോസ് കാക്കല്ലില്‍ എന്നിവര്‍ സ്വീകരിച്ചു.
ലേലം സിനിമ മുതലാണ് പരിശുദ്ധ അമ്മയോടുള്ള സ്നേഹം തുടങ്ങുന്നതെന്ന് സുരേഷ് ഗോപി പറയുന്നു. ലേലത്തില്‍ എന്റെ പുണ്യാളച്ചാ എന്ന ഡയലോഗ് സുരേഷ് ഗോപിയ്ക്കുണ്ടായിരുന്നു. എന്നാല്‍ ഇതിന് പകരം പിന്നീട് ഡയലോഗ് എന്റെ കുരിശുപള്ളി മാതാവേ എന്ന് മാറ്റുകയായിരുന്നു. സുരേഷ് ഗോപിയുടെ കഥപാത്രം ആനക്കാട്ടില്‍ ചാക്കോച്ചി പത്തിലധികം തവണ സിനിമയില്‍ കുരിശുപള്ളി മാതാവിനെ വിളിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: