പാലക്കാട്: മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും നടത്തുന്ന നവകേരള സദസിനെ വിമര്‍ശിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ കലാപാഹ്വാനത്തിനു കേസ്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഒ.കെ. ഫാറൂഖിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു.
ഫേസ്ബുക്കില്‍ പങ്കുവച്ച ചിത്രവും കുറിപ്പുമാണ് കേസെടുക്കാന്‍ കാരണം. സിപിഎം നേതാക്കള്‍ ഫാറൂഖിനെതിരെ പരാതി നല്‍കിയിരുന്നു.
‘ആലിബാബയും 41 കള്ളന്മാരും’ എന്ന തലക്കെട്ടില്‍ നവകേരള ബസിന്റെ മാതൃകയിലുള്ള ചിത്രമാണ് ഫാറൂഖ് ഫേസ്ബുക്കിലിട്ടത്.
പോക്കറ്റടിക്കാരെയും കള്ളന്മാരെയും കാണാന്‍ ജനം കൂടുന്നത് സ്വാഭാവികം’ എന്നായിരുന്നു ഫാറൂഖിന്റെ ഫേസ്ബുക്ക് കുറിപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: