കൊല്ലം: ഓയൂരില്‍ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളുമായി ക്രൈംബ്രാഞ്ച് തെളിവെടുപ്പ് നടത്തി. കുട്ടിയെ തട്ടിക്കൊണ്ടു പോകാന്‍ ഉപയോഗിച്ച കാര്‍ ക്രൈംബ്രാഞ്ച് സംഘം കസ്റ്റഡിയിലെടുത്തു.
കുട്ടിയെ തട്ടിക്കൊണ്ട് പോയി പാര്‍പ്പിച്ച പ്രതികളുടെ ചാത്തന്നൂരിലെ വീട്ടില്‍ മൂന്ന് പ്രതികളെയും എത്തിച്ചു. സംഭവസമയത്തെ വീട്ടിലെ പ്രവര്‍ത്തികള്‍ തെളിവെടുപ്പിനിടെ പുനരാവിഷ്കരിച്ചു.
കുട്ടിയെ തട്ടിക്കൊണ്ട് പോയ കാറും വീടും ഫോറന്‍സിക് സംഘം പരിശോധിച്ചു.
പ്രതികളുടെ ബാങ്ക് ഇടപാട് രേഖകളും വീട്ടില്‍ നിന്നും കണ്ടെടുത്തു.കുട്ടിയെ തട്ടിക്കൊണ്ട് പോയ ശേഷം കിഴക്കനേലയിലെ കടയില്‍ പ്രതികളായ പത്മകുമാറും ഭാര്യ അനിതാകുമാരിയും എത്തിയിരുന്നു.ഇവിടെ നിന്നാണ് മോചനദ്രവ്യം ആവശ്യപ്പെട്ട് ഫോണ്‍ വിളിച്ചത്. ഇവിടെയും പ്രതികളുമായി തെളിവെടുപ്പ് നടത്തി. സംഭവ സമയം നടന്ന കാര്യങ്ങള്‍ പത്മകുമാര്‍ അന്വേഷണസംഘത്തോട് വിശദീകരിച്ചു.
പ്രതികളെ എത്തിച്ച സ്ഥലങ്ങളിലെല്ലാം പൊലീസ് സുരക്ഷ ഒരുക്കിയിരുന്നു.ഓയൂരില്‍ കൂകിവിളികളോടെയാണ് നാട്ടുകാര്‍ പ്രതികളെ എതിരേറ്റത്. തട്ടിക്കൊണ്ടു പോകപ്പെട്ട കുട്ടിയും മാതാപിതാക്കളും തെളിവെടുപ്പ് കാണാന്‍ എത്തിയിരുന്നു.
അടുത്ത ദിവസം കുട്ടിയെ ഉപേക്ഷിച്ച ആശ്രാമം മൈതാനം, അതിനുശേഷം പ്രതികള്‍ പോയ ബിഷപ്പ് ജയ്റോം നഗര്‍, പ്രതികള്‍ ഒളിവില്‍ പോയ തമിഴ്നാട്ടിലെ സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ തെളിവെടുപ്പ് നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: