ഒരു പ്രത്യേകസാഹചര്യത്തില്‍ ജ്ഞാനസ്‌നാനം ചെയ്യപ്പെട്ടു എന്ന് അവകാശപ്പെട്ട് മതമേലധ്യക്ഷനും കൂട്ടരും കുടുംബംപോലും അറിയാതെ എഡ്ഗാര്‍ഡോ മൊട്ടാരോയെ കുടുംബത്തിൽ നിന്നും അകറ്റുകയാണ്. പിന്നാലെ മകനെ അവിടെനിന്ന് തിരിച്ചുപിടിക്കാനായി മാതാപിതാക്കള്‍ ഒരുപാട് ശ്രമിക്കുന്നുണ്ടെങ്കിലും അതിനു സാധിക്കുന്നില്ല. ഒരുദിവസം ഡ്ഗാര്‍ഡോ മൊട്ടാരോ ക്രിസ്തുവിന്റെ രൂപത്തിലെ കയ്യിലും കാലിലും തറച്ചിരുന്ന ആണികള്‍ വലിച്ചൂരി. കുരിശില്‍ നിന്ന് സ്വതന്ത്രനായ യേശു തന്റെ തലയിൽ ചൂടിയിരിക്കുന്ന മുള്‍ക്കിരീടം അഴിച്ചുമാറ്റി ദേവാലയത്തിന് പുറത്തേക്ക് നടന്നകലുകയാണ്. 19-ാം നൂറ്റാണ്ടില്‍ ഇറ്റലിയില്‍ നടന്ന മതപരിവര്‍ത്തനത്തിന്റെയും ജൂത-ക്രിസ്ത്യന്‍ വംശജര്‍ തമ്മിലുള്ള സംഘര്‍ഷങ്ങളും ചിത്രത്തിൽ വരച്ചുകാട്ടുന്നു.
ഇരുപത്തിയെട്ടാമത് രാജ്യാന്തര ചലച്ചിത്രമേളയിലെ ആകർഷണങ്ങളിൽ ഒന്നായി മാറിയിരിക്കുകയാണ് ജര്‍മന്‍ സംവിധായകനായ മാര്‍ക്കോ ബലൂച്ചിയോ സംവിധാനം ചെയ്ത ‘കിഡ്‌നാപ്പ്ഡ്’ (Kidnapped) ഇറ്റലിയിലെ ബോംഗോയില്‍ താമസിക്കുന്ന ഒരു ജൂതബാലനായ എഡ്ഗാര്‍ഡോ മൊട്ടാരോയിലൂടെയാണ് കിഡ്‌നാപ്പ്ഡ് കടന്നുപോകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: