ചട്ടഞ്ചാൽ: ചട്ടഞ്ചാൽ ഹയർസെക്കൻഡറി സ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിക്ക് സ്കൂട്ടർ ഓടിക്കാൻ നൽകിയതിന് കുട്ടിയുടെ ഇളയമ്മയ്ക്കെതിരെ കേസ്. ആർസി ഉടമയായ കുട്ടിയുടെ മാതാവിന്റെ സഹോദരിക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം 55-ാം മൈൽ ദേശീയപാതയിൽ നടന്ന പോലീസ് പരിശോധനയിൽ 16-കാരൻ പിടിയിലായിരുന്നു. ഇതേ തുടർന്നാണ് നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: