ഷാര്‍ജ: അവയവദാനം സംബന്ധിച്ച ആശങ്കകള്‍ അകറ്റുന്നതിനും അവയവദാനം പരമാവധി പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ട് ഏരീസ് ഗ്രൂപ്പ്. കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച പ്രചരണത്തിന്റെ ഭാഗമായി സ്ഥാപനത്തില്‍ നിന്ന് 1650 ല്‍ പരം വ്യക്തികള്‍ വോളണ്ടിയര്‍മാരായി അണിചേര്‍ന്നു പ്രതിജ്ഞയെടുത്തു.
യുഎഇ യില്‍ നിന്ന് പകുതിയിലേറെ പേരും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സ്ഥാപനത്തിന്റെ മറ്റ് ബ്രാഞ്ചുകളില്‍ നിന്ന് നിരവധി ആളുകളും ഈ പ്രതിജ്ഞയില്‍ പങ്കുകൊണ്ട് സമ്മതപത്രം നല്‍കി. ഒപ്പം ജീവനക്കാരുടെയും കുടുംബാംഗങ്ങളുടെയും കൂടുതല്‍ മികച്ച ആരോഗ്യസംരക്ഷണവും അവയവദാനത്തിലൂടെ സ്ഥാപനം ലക്ഷ്യമിടുകയാണ. പതിനെട്ട് വയസ്സിനു മുകളില്‍ പ്രായമുള്ള ജീവനക്കാരുടെ കുടുംബാംഗങ്ങളും ഈ ക്യാമ്പയിനില്‍ ഭാഗമായിട്ടുണ്ട്. ഭാവിയില്‍ ഏരീസ് ഗ്രൂപ്പിന്റെ ഒഴിവുകളില്‍ 90% അവയവദാന പ്രതിജ്ഞ/പ്രചരണത്തെ അടിസ്ഥാനമാക്കി റിസര്‍വ് ചെയ്യപ്പെടും. സാമൂഹ്യപ്രതിബദ്ധതാരംഗത്ത് ഇത് ഒരു പുതിയ മുതല്‍ക്കൂട്ടാണെന്ന് ഏരീസ് ഗ്രൂപ്പ് സ്ഥാപക ചെയര്‍മാനും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ സോഹന്‍ റോയ് പറഞ്ഞു.
ഏരീസ് ഗ്രൂപ്പില്‍ നിന്ന് ഈ പ്രതിജ്ഞയില്‍ പങ്കാളികളായ എല്ലാവര്‍ക്കും ജീവിതകാലത്ത് അവരുടെ അവയവങ്ങള്‍ സംരക്ഷിക്കുന്നതിനും അതിലൂടെ അവരുടെ ജീവിത ദൈര്‍ഘ്യം വര്‍ധിപ്പിക്കുന്നതിനും ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ ലഭിക്കും. പൊതുവേ ഉറക്കം, ആരോഗ്യകരമായ ഭക്ഷണം, വ്യായാമം, മെറ്റബോളിസം, ജലം, മലിനീകരണം (വായുജലം, ശബ്ദം, റേഡിയേഷന്‍ എന്നിവയിലൂടെയുള്ള), ദുശ്ശീലങ്ങള്‍, മാനസികസമ്മര്‍ദം, നിരന്തരം മരുന്നു ഉപയോഗം, അമിതവണ്ണം എന്നിങ്ങനെയുള്ള വിവിധ ഘടകങ്ങളുടെ ഏറ്റക്കുറച്ചിലുകളാണ് ഒരാളുടെ ആരോഗ്യാവസ്ഥയെയും അവയവാവസ്ഥയേയും നിര്‍ണയിക്കുന്നത്. ഇവ ശരിയായ രീതിയില്‍ സംരക്ഷിക്കുന്നതിനും അതിലൂടെ ജീവിതദൈര്‍ഘ്യം വര്‍ദ്ധിപ്പിക്കുന്നതിനും പരമാവധി സഹായവും സ്ഥാപനത്തില്‍ നിന്ന് ലഭ്യമാക്കും. സോഹന്‍ റോയ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: