മോസ്കോ : പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വീണ്ടും മത്സരിക്കുമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമര്‍ പുടിന് . ഇതോടെ അഞ്ചാം തവണയും അധികാരത്തില്‍ തുടരാനുളള സാഹചര്യമൊരുക്കുകയാണ് അദ്ദേഹം.
യുക്രൈയ്നെതിരെ യുദ്ധത്തില്‍ പങ്കെടുത്തവര്‍ക്കുള്ള അവാര്‍ഡ്ദാന ചടങ്ങിലാണ് അദ്ദേഹം അത് പ്രഖ്യാപിച്ചത്.
അടുത്ത വര്‍ഷം മാര്‍ച്ച് 15-17 തീയതികളില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുമെന്ന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് പുടിന്റെ പ്രഖ്യാപനം.
71-കാരനായ പുടിന് തന്നെ വീണ്ടും പ്രസിഡന്റാകുമെന്ന് ഉറപ്പാണ്. റഷ്യന്‍ മാധ്യമങ്ങള്‍ പൂര്‍ണമായും അദ്ദേഹത്തിന്റെ നിയന്ത്രണത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: