തിരുവനന്തപുരം: വിസിമാരില്ലാത്ത സര്‍വ്വകലാശാലകളില്‍ നിയമന നടപടികളുമായി ഗവര്‍ണര്‍ ആരിഫ് മുഖമ്മദ് ഖാന്‍. വിസിമാരെ നിയമിക്കുന്നതില്‍ ചാന്‍സലര്‍ക്ക് സ്വതന്ത്ര അധികാരം ഉണ്ടെന്ന് സുപ്രീംകോടതി വ്യക്തമാക്കിയതോടെയാണ് നിയമന നടപടികള്‍ ഗവര്‍ണര്‍ സ്വീകരിക്കുന്നത്.
വിസി നിയമനത്തിനുള്ള സെര്‍ച്ച് കമ്മിറ്റിയിലേക്ക് സര്‍വ്വകലാശാലകളുടെ പ്രതിനിധിയെ നല്‍കണമെന്നാവശ്യപ്പെട്ട് ഉടന്‍ രജിസ്ട്രാര്‍മാര്‍ക്ക് കത്തയക്കും. 9 സര്‍വ്വകലാശാലാ രജിസ്ട്രാര്‍മാര്‍ക്കാണ് ഗവര്‍ണര്‍ കത്ത് നല്‍കുക. ഗവര്‍ണറുടേയും സര്‍വ്വകലാശാലയുടേയും യുജിസിയുടെയും പ്രതിനിധികളാണ് മൂന്നംഗ സെര്‍ച്ച് കമ്മിറ്റിയില്‍ ഉണ്ടാവുക.
സര്‍ക്കാരിനെ ഗവര്‍ണര്‍ വീണ്ടും രൂക്ഷമായി വിമര്‍ശിച്ചു. ഓര്‍ഡിനന്‍സില്‍ ഒപ്പിടുന്നില്ല എന്ന ചില വാര്‍ത്ത കേട്ടു. അത് ശരിയല്ല.
അടിയന്തര പ്രാധാന്യമുള്ള ഓര്‍ഡിനന്‍സ് ആണെങ്കില്‍ മുഖ്യമന്ത്രി രാജ്ഭവനില്‍ എത്തി വിശദീകരിക്കണമെന്നും ഗവര്‍ണര്‍ ആവര്‍ത്തിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക