തിരുവനന്തപുരം: ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും മൂന്ന് ഗഡു ക്ഷാമബത്ത നല്‍കേണ്ടതില്ലെന്ന് വൈദ്യുതി ബോര്‍ഡ് തീരുമാനം.2022 മുതലുള്ള ക്ഷാമബത്ത കുടിശ്ശിക നല്‍കണമെന്ന ആവശ്യമാണ് വൈദ്യുതി ബോര്‍ഡ് യോഗം തള്ളിയത്.
രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി കാരണമാണ് ആവശ്യം അംഗീകരിക്കാനാകാത്തത് എന്നാണ് കെ എസ് ഇ ബിയുടെ വിശദീകരണം. കെഎസ്ഇബിയുടെ നിലവിലെ സാമ്പത്തിക നില പരുങ്ങലിലാണ്.
ക്ഷാമബത്ത കുടിശിക ആവശ്യപ്പെട്ട് ജീവനക്കാരുടെ സംഘടന നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ബോര്‍ഡ് തീരുമാനമെടുക്കാന്‍ കോടതി നിര്‍ദ്ദേശം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: