Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

വിവേകാനന്ദ സ്മാരകത്തിനു പിന്നിലെ ആശയകേന്ദ്രം

ദത്താജിയുടെ നൂറ്റാണ്ടുവിഴ-2

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 8, 2023, 01:17 am IST
in Article

1962ല്‍ കോയമ്പത്തൂരില്‍ നടന്ന സംഘശിക്ഷാ വര്‍ഗിലാണ് ശ്രീഗുരുജി തമിഴ്‌നാട്ടിന്റെയും കേരളത്തിന്റെയും സംഘപ്രവര്‍ത്തനത്തെ രണ്ടു പ്രാന്തങ്ങളാക്കിയവിവരം പ്രഖ്യാപിച്ചത്. കേരളത്തിന് ശ്രീ.എന്‍.ഗോവിന്ദമേനോന്‍ സംഘചാലകനും, ശ്രീ.അഡ്വക്കേറ്റ് ഡി.എന്‍.പൈ കാര്യവാഹും. ഭാസ്‌കര്‍റാവു പ്രചാരകനുമായി നിശ്ചയിക്കപ്പെട്ടു. അതിനുശേഷം ദത്താജി നാഗ്പൂരില്‍ തിരിച്ചെത്തി. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിച്ചു. അവ വളരെ ജനപ്രീതി നേടി. അധ്യാപകരും വിദ്യാര്‍ത്ഥികളുമായി അത് നാഗ്പൂരിലും പരിസരങ്ങളിലും വ്യാപിച്ചു. അദ്ദേഹം വിദ്യാര്‍ത്ഥിപരിഷത്തിന്റെ അധ്യക്ഷനായി നിശ്ചയിക്കപ്പെട്ടു. അക്കാലത്താണ് തിരുവനന്തപുരം സമ്മേളനം. ഞാന്‍ ചങ്ങനാശേരിയില്‍ പ്രചാരകനായിരിക്കെ അദ്ദേഹം അവിടെ വരികയും ഏതാനും അധ്യാപകരെ പരിചയപ്പെടുകയും ചെയ്തു.
1989ല്‍ നാഗപൂരില്‍ ഡോക്ടര്‍ജി ജന്മദിനാഘോഷങ്ങള്‍ സംഘടിപ്പിച്ചതിന്റെ ചുമതല അദ്ദേഹത്തിനായിരുന്നു. അതില്‍ പങ്കെടുക്കാന്‍ ഞാനും പോയിരുന്നുവെങ്കിലും നേരില്‍ കാണാന്‍ കഴിഞ്ഞില്ല. ഉച്ചഭാഷിണിയിലൂടെ അദ്ദേഹത്തിന്റെ നിര്‍ദ്ദേശങ്ങള്‍ കേള്‍ക്കുകമാത്രമെ സാധ്യമായുള്ളൂ.

എന്നാല്‍ ജന്മഭൂമി ആരംഭിക്കുന്നതിന് മുമ്പ് നാഗ്പൂരിലെ തരുണ ഭാരത് പത്രമാഫീസില്‍ പോയി പത്രം നടത്തുന്നതിന്റെ പ്രായോഗിക പ്രശ്‌നങ്ങള്‍ നേരില്‍ മനസ്സിലാക്കാന്‍ ശ്രമം നടത്തി. കേന്ദ്ര കാര്യാലയത്തില്‍ ശ്രീദേവറസ്ജിയെ കണ്ടു. അദ്ദേഹം തരുണഭാരതിന്റെ പ്രസാധകനെ വിവരമറിയിച്ചു. അതിനടുത്തുതന്നെയായിരുന്നു ദത്താജിയുടെ താമസം. ഓട്ടോയില്‍ പോകുമ്പോള്‍ ശങ്കര്‍ശാസ്ത്രിയെയും കിട്ടി. ശാസ്ത്രിജി ദത്താജിയുടെ വീട്ടില്‍ കൊണ്ടുപോയി. ദത്താജിയുടെ സംഭാഷണം മുഴുവന്‍ മലയാളത്തിലായിരുന്നു. കേസരിയില്‍ വരുന്നതുമുഴുവന്‍ വായിക്കുമത്രേ. അവിടന്നു ഭക്ഷണം കഴിച്ച് തരുണഭാരതില്‍പോയി.

ജന്മഭൂമി എളമക്കരയില്‍ പ്രവര്‍ത്തനം തുടങ്ങിയപ്പോള്‍ ദത്താജിക്കും അയച്ചുതുടങ്ങി. പിന്നീട് കുറേനാള്‍ കഴിഞ്ഞപ്പോള്‍ ഓര്‍ഗനൈസറില്‍ നിന്നാണ് ദത്താജിയുടെ ചരമവിവരമറിഞ്ഞത്. മഞ്ഞപ്പിത്തമായിരുന്നത്രേ. മഞ്ഞപ്പിത്തത്തിന്റെ ഒറ്റമൂലി പ്രയോഗം നാഗ്പൂരിലില്ലായിരിക്കും എന്ന് സമാധാനിച്ചു. താന്‍ ഒറ്റമൂലികൊണ്ട് രക്ഷപ്പെട്ടതാണെന്ന് പരമേശ്വര്‍ജി പറഞ്ഞു.
നാഗ്പൂരില്‍ ഭാരതീയഭാഷാ സമ്മേളനം നടന്നിരുന്നു. കേരളത്തില്‍ നിന്നു മഹാകവി അക്കിത്തം പങ്കെടുത്തിരുന്നു. മടങ്ങിയെത്തിയശേഷം അതിന്റെ വിവരങ്ങള്‍ വി.എം. കൊറാത്തുമായി പങ്കുവയ്‌ക്കാന്‍ അദ്ദേഹം ജന്മഭൂമിയില്‍ വന്നു. നല്ലതുപോലെ മലയാളം അറിയുന്ന ആളുടെ കൂടെയായിരുന്നുതാമസം. ആതിഥേയന്‍ മലയാളത്തിലെ നാടന്‍ ശ്ലോകങ്ങളും കവിതകളും പാടും. പ്രൊഫസറാണ്. ദത്താജി ഡിഡോള്‍ക്കറാണോ എന്ന് ഞാന്‍ ചോദിച്ചു. അത് നാരായണന്‍ എന്ന പ്രചാരകനാണ് പഠിപ്പിച്ചതെന്നുകൂടി പറഞ്ഞു. ആ നാരായണനാണീനാരായണന്‍ എന്ന് കൊറാത്ത്‌സാര്‍ പരിചയപ്പെടുത്തിയപ്പോള്‍ രണ്ടുപേര്‍ക്കുമുണ്ടായ വികാരം പറയാനാവില്ലായിരുന്നു.

കന്യാകുമാരിയിലെ വിവേകാനന്ദ സ്മാരകത്തിന്റെ ആശയവും, ദത്താജിയുടെ മനസ്സിലാണുദിച്ചത്. ശതാബ്ദി പ്രമാണിച്ചു പാറയില്‍ ദീപം തെളിക്കാനുള്ള പരിശ്രമത്തിനുണ്ടായ പ്രയാസങ്ങള്‍ അദ്ദേഹത്തെ ചിന്താകുലനാക്കി. പാറയില്‍ ഒരു തറയും ലിഖിതവും മാത്രമേ അവര്‍ ഉദ്ദേശിച്ചിരുന്നുള്ളൂ. അവിടത്തുകാരായ മുക്കുവരുടെ സഹായത്തോടെ അവര്‍ പാറയില്‍പോയി ഒരു തറനിര്‍മിക്കുകയും സ്വാമിജി പാറയില്‍പോയ തീയതിയും മറ്റും രേഖപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍ കന്യാകുമാരിയിലെ മുക്കുവര്‍ അത് തകര്‍ത്തതിന്റെ ചിത്രങ്ങള്‍ പത്രങ്ങളില്‍ വന്നപ്പോള്‍ പ്രശ്‌നത്തിന്റെ ഗുരുതരാവസ്ഥ ദത്താജിയുടെ മനസ്സില്‍ തെളിഞ്ഞു. നാഗപൂരില്‍ സംഘത്തിന്റെ അഖിലഭാരതീയ സഭ കൂടുന്ന സമയത്തും സമിതിയുടെ ആള്‍ക്കാരോട് അവിടെ ചെന്ന് ശ്രീ ഗുരുജിയുടെ സഹായം അപേക്ഷിക്കണമെന്നും, സര്‍കാര്യവാഹ് കാലാവധി അവസാനിക്കുന്ന ശ്രീ ഏകനാഥ് റാനഡെയുടെ സഹായത്തിന് ആവശ്യപ്പെടണമെന്നും നിര്‍ദ്ദേശിച്ചു. കോഴിക്കോട്, കൊയിലാണ്ടി കടപ്പുറങ്ങളിലെ സ്വയം സേവകരെ പാറയിലേക്കുള്ള ഗതാഗതം സുഗമമാക്കാന്‍ നിയോഗിക്കാമെന്നതും ദത്താജിയുടെ ആശയമായിരുന്നു.

കന്യാകുമാരിയിലെ ശതാബ്ദി സ്മാരക സമിതി ഭാരവാഹികളുടെ അഭ്യര്‍ഥന ശ്രീഗുരുജി അംഗീകരിച്ചു, സ്മാരക നിര്‍മാണച്ചുമതല ഏകനാഥജിക്കു നല്‍കുകയായിരുന്നു.
തിരുവനന്തപുരത്തെ നരസിംഹവിലാസത്തില്‍ ദിവാകര്‍ കമ്മത്തിന്റെ മുറിയില്‍ താമസിക്കുമ്പോള്‍ ഒരു പ്രഭാതത്തില്‍ കവടിയാര്‍ കൊട്ടാരത്തിലെ കുതിരപ്പടയാളികള്‍ പടികയറിവന്നു. സംഘത്തിന്റെ തൊപ്പി ഒരെണ്ണം അവര്‍ ആവശ്യപ്പെട്ടു. രാജപ്രമുഖന്റെ തൊപ്പി കേടായി. അദ്ദേഹത്തിന് ഔപചാരികവേളകളില്‍ ധരിക്കാന്‍വേണ്ടിയാണ്. സ്വകാര്യ ഉപയോഗത്തിനുള്ളതല്ലാതെ വില്പനയ്‌ക്കില്ല എന്ന് ദത്താജി പറഞ്ഞു. സംഘത്തിന്റെ വസ്തുക്കളുടെ പവിത്രത എത്രയും പ്രധാനമാണെന്നും ഭരണത്തലവന്റെ മുന്നിലായാലും അതിന് ഇളവില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ വിശ്വാസം.

തിരുവനന്തപുരത്ത് അദ്ദേഹത്തിന്റെ വിടവാങ്ങല്‍ ബൈഠകില്‍ തന്നെയായിരുന്നു ശ്രീ ഗുരുജിയുടെ 51-ാം ജന്മദിനത്തിന്റെ വേളയില്‍ 51 ദിവസത്തെ രാഷ്‌ട്രജാഗരണപരിപാടിയുടെ വിവരങ്ങള്‍ വിവരിച്ചതും. അതിന്റെ ഹിന്ദിയിലും ഇംഗ്ലീഷിലുമുള്ള സാഹിത്യവും കാണിച്ചുതന്നു. ഗൃഹസമ്പര്‍ക്കപരിപാടിയും മറ്റും പുതിയ ആശയമുള്‍ക്കൊള്ളുന്നതാണെന്ന് തോന്നി. ദത്താജിയുടെ നൂറ്റാണ്ട് ജയന്തി ആഘോഷിക്കാനുള്ള തീരുമാനം എത്രയും ഉചിതമായി. നമ്മുടെ നാട്ടിന്‍പുറങ്ങളിലും നഗരങ്ങളിലുമുള്ള വഴികളില്‍ നടന്ന് ഏറെ തേഞ്ഞവയാണ് അദ്ദേഹത്തിന്റെ കാലുകള്‍.

(അവസാനിച്ചു)

Tags: Vivekananda Cultural HouseDattaji Didolkar
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ദത്താജി ഡിഡോല്‍ക്കറുടെ ജന്മശതാബ്ദി ആഘോഷങ്ങളുടെ സമാപനപരിപാടി ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് ഉദ്ഘാടനം ചെയ്യുന്നു
India

പൂര്‍ണവിജയത്തിന് കഠിനാധ്വാനം വേണം: ഡോ. മോഹന്‍ ഭാഗവത്

Main Article

ദത്താജിയുടെ നൂറ്റാണ്ടുവിഴ

സേവാകേന്ദ്രത്തിന്റെ ഉദ്ഘാടനം സി.കെ. ചന്ദ്രബാബു നിര്‍വ്വഹിക്കുന്നു
Kollam

വിവേകാനന്ദ സംസ്‌കാരിക മന്ദിരം സമര്‍പ്പിച്ചു

പുതിയ വാര്‍ത്തകള്‍

പ്രതികരിക്കാൻ മറന്ന കശ്മീരി ഹിന്ദുക്കൾ അന്ന് ജീവനും കൊണ്ട് പലായനം ചെയ്തു : ഇന്ന് പ്രതികരണശേഷിയില്ലാത്ത കേരളത്തിലെ ഹിന്ദുക്കളെ കാത്തിരിക്കുന്നത് ?

കടലില്‍ യാത്ര ചെയ്യുമ്പോള്‍ ശബ്ദവീചികള്‍ പുറപ്പെടുവിക്കാതിരിക്കാന്‍ കപ്പലിന്‍റെ ബോഡി റബ്ബര്‍ ടൈലില്‍ പൊതിയുന്ന എഞ്ചിനീയറിംഗ് സാങ്കേതിക വിദ്യ കൈവരിച്ച് ഇന്ത്യ

റഡാറുകള്‍ അറിയാതെ മുങ്ങിക്കപ്പലിന് കടലില്‍ പതുങ്ങിയിരിക്കാന്‍ സഹായിക്കുന്ന സ്റ്റെല്‍ത്ത് സാങ്കേതിക വിദ്യയുമായി ഇന്ത്യ, ഒരുക്കുന്നത് റബ്ബര്‍ ടൈല്‍ കവചം

ചൂടിന് ആശ്വാസമായി കൊച്ചിയില്‍ വേനല്‍ മഴ, വയനാട്ടിലും ഇടുക്കിയിലും മഴ പെയ്തു

ദേ, ഇങ്ങനെയൊരു പ്രധാനമന്ത്രിയോ?! വഴിക്കടയിൽനിന്ന് മലരു വാങ്ങി, കുട്ടികളുമായി പങ്കിട്ട് തിന്ന് നരേന്ദ്രമോദി, ബംഗാൾ പര്യടനം ഹിറ്റാകുന്നു…

വയനാട് ടൗണ്‍ഷിപ്പിലെ വീട്ടിലെ വിള്ളല്‍ പരിശോധന: മന്ത്രി രാജനെ പരിഹസിച്ച് ചാണ്ടി ഉമ്മന്‍ എം എല്‍ എ

ഇന്ത്യയുടെ ഏറ്റവും പുതിയ ആണവ മുങ്ങിക്കപ്പലായ അരിധമന്‍ (വലത്ത്) ആഗോള അന്തര്‍വാഹിനി ശക്തിയില്‍ ഇന്ത്യയെ എട്ടാം സ്ഥാനത്ത് നിര്‍ത്തുന്ന റാങ്ക് പട്ടിക (ഇടത്ത്)

2026ലെ ആഗോള മുങ്ങിക്കപ്പല്‍ റാങ്കിംഗില്‍ ഇന്ത്യയ്‌ക്ക് 8ാം സ്ഥാനം, ഒന്നും രണ്ടും മുന്നും സ്ഥാനങ്ങളില്‍ അമേരിക്കയും റഷ്യയും ചൈനയും

ഈ അരുതായ്‌മ ചെയ്ത സ്ഥാപനങ്ങളെ ബഹിഷ്കരിക്കുക ; ഇന്ന് ഇത് കണ്ടില്ലെന്നു നടിച്ചാൽ നാളെ ആപത്കരമായിരിക്കും ; സ്വാമി ചിദാനന്ദപുരി

കൊല്ലത്ത് നിര്‍മാണം നടക്കുന്ന കെട്ടിടത്തില്‍ വയോധികന്‍ മരിച്ച നിലയില്‍

ബംഗാളിൽ അതിവേഗം വളർന്ന് മുസ്ലീം ജനസംഖ്യ : ജനസംഖ്യാ ഘടനയിൽ മാറ്റം ; റോഹിംഗ്യൻ , ബംഗ്ലാദേശി എണ്ണത്തിൽ വർധനവ്

മാതൃസഹോദരനെ ആശുപത്രിയില്‍ എത്തിക്കാന്‍ ഓട്ടോറിക്ഷയില്‍ ഒപ്പം പോയ യുവതി അപകടത്തില്‍ മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.