തിരുവനന്തപുരം: കെഎസ്ഇബി വണ്ടിപ്പെരിയാര്‍ സെക്ഷന്‍ കീഴില്‍ കൊക്കക്കാട് ഭാഗത്ത് വഴി വിളക്കുകള്‍ മാറ്റിയിടുന്ന ജോലി ചെയ്യുന്നതിനിടയില്‍ കഴിഞ്ഞ വര്‍ഷം ഡിസംബര്‍ രണ്ടിന് ഷോക്കേറ്റ് മരിച്ച സാലി മോന്റെ (48) കുടുംബത്തിന് പത്ത് ലക്ഷം രൂപ നഷ്ടപരിപരിഹാരം നല്‍കണമെന്ന് മനുഷ്യാവകാശകമ്മിഷന് ഉത്തരവ്.
ഏഴു ലക്ഷം രൂപ വൈദ്യുതി ബോര്‍ഡും മൂന്നു ലക്ഷം വണ്ടിപെരിയാര്‍ ഗ്രാമപഞ്ചായത്തും നലികണമെന്ന് കമ്മിഷന് അംഗം വി.കെ. ബീനാകുമാരി ഉത്തരവില്‍ പറഞ്ഞു. നഷ്ടപരിഹാരത്തുക ഉത്തരവാദികളായ വൈദ്യുതി ബോര്‍ഡ് ജീവനക്കാരില്‍ നിന്ന് ബോര്‍ഡിന് ഈടാക്കാം. ലൈസന്‍സില്ലാതിരുന്നിട്ടും അടിയന്തര സാഹചര്യത്തിന്റെ പേരില്‍ കരാര്‍ നല്കിയ വണ്ടിപ്പെരിയാര്‍ ഗ്രാമപഞ്ചായത്തിന് കരാറുകാരനില്‍ നിന്നും സിവില്‍ നടപടിക്രമത്തിലൂടെ നഷ്ടപരിഹാര തുക ഈടാക്കാവുന്നതാണ്. ചട്ടങ്ങള്‍ പാലിക്കാതെ കരാര്‍ നല്കിയ പഞ്ചായത്ത് സെക്രട്ടറിയും നഷ്ടപരിഹാരം നല്കാന് ബാധ്യസ്ഥനാണെന്ന് ഉത്തരവില്‍ പറയുന്നു.
ഉത്തരവ് ലഭിച്ച് മൂന്നുമാസത്തിനകം 10 ലക്ഷം രൂപ സാലി മോന്റെ കുടുംബത്തിന് കൈമാറണമെന്ന് കമ്മിഷന് വൈദ്യുതി ബോര്‍ഡ് ചെയര്‍മാനും തദ്ദേശ സ്വയം ഭരണവകുപ്പ് സെക്രട്ടറിക്കും ഉത്തരവ് നല്കി. വീഴ്ച വരുത്തിയാല്‍ അവസാന തീയതിക്ക് പിറ്റേന്ന് മുതല്‍ എട്ടു ശതമാനം വാര്‍ഷിക പലിശ നല്‍കേണ്ടി വരും.
ശബരിമല മകര വിളക്കിനോട് അനുബന്ധിച്ച് സത്രം ഭാഗത്തേക്കുള്ള തീര്‍ത്ഥാടന പാതയില്‍ വഴി വിളക്ക് സ്ഥാപിക്കാന്‍ വേണ്ടിയാണ് എം. നിസാര്‍ എന്നയാള്‍ക്ക് കരാര്‍ നല്‍കിയത്. കരാറുകാരന് ബി.ക്ലാസ് ലൈസന്‍സ് ഉണ്ടായിരുന്നില്ല. നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും കാറ്റില്‍ പറത്തിയാണ് കരാര്‍ നല്‍കിയതെന്ന് കമ്മിഷന്
ഉത്തരവില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: