ലഖ്നൗ: ഉത്തര്‍പ്രദേശിലെ 82 മദ്രസകള്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തില്‍. കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ പല വിദേശ രാജ്യങ്ങളില്‍ നിന്നായി 100 കോടിയിലേറെ രൂപ ഇവയിലേക്ക് എത്തിയെന്നാണ് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിട്ടുള്ളത്.
പണം വന്നതും ചെലവഴിച്ചതുമായ മാര്‍ഗങ്ങള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. യുപിയില്‍ 24,000 ലേറെ മദ്രസകളാണ് ഉള്ളത്. ഇവയില്‍ 16500 എണ്ണത്തിന് യുപി മദ്രസ് എജ്യൂക്കേഷന്‍ ബോര്‍ഡിന്റെ രജിസ്ട്രേഷന്‍ ഉണ്ട്. ബാക്കിയെല്ലാം അനധികൃതമാണ്. മദ്രസകള്‍ക്ക് ലഭിച്ച പണം മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിച്ചോയെന്നും കണ്ടെത്തേണ്ടതുണ്ടെന്ന് പ്രത്യേക അന്വേഷണ സംഘത്തലവന്‍ മോഹിത് അഗര്‍വാള്‍ പറഞ്ഞു. യുപിയില്‍ 8449 അനധികൃ മദ്രസകളുണ്ടെന്നാണ് കണക്ക്. അതിര്‍ത്തിമേഖലകള്‍ അടക്കം പലയിടങ്ങളിലും ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ വളരെയേറെ മദ്രസകള്‍ ഉയര്‍ന്നിട്ടുള്ളതായും അധികൃതര്‍ കണ്ടെത്തിയിട്ടുണ്ട്. വിദേശ ഫണ്ടാകാം ഇതിനുപിന്നിലെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. ബംഗ്ലാദേശികളും റോഹിങ്ക്യന്‍ മുസ്ലിങ്ങളും യുപിയില്‍ പലയിടങ്ങളിലും നുഴഞ്ഞുകയറി എത്തുന്നുണ്ട്.
ഇവരെ മനുഷ്യക്കടത്തു മാഫിയകളാണ് ഭാരതത്തിലേക്ക് കടത്തുന്നതെന്നാണ് സൂചന. കഴിഞ്ഞ ദിവസം ഇത്തരമൊരു മാഫിയയില്‍ പെട്ട മൂന്നു പേരെ അറസ്റ്റു ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: