ഭാര്യാഭര്ത്താക്കന്മാര് പുതുവര്‍ഷത്തില്‍ പുത്തന്‍ ഉല്ലാസവും ആനന്ദവും നിറഞ്ഞ ജീവിതം നയിക്കാന്‍ പുതുതായി പ്രേരണ ഉള്‍ക്കൊണ്ട് പദ്ധതി രൂപീകരിക്കണം. ഇതേവരെയുള്ള വിവാഹജീവിതം അലങ്കോലപ്പെട്ടുകഴിഞ്ഞുപോയെങ്കില് പോകട്ടെ, ഇനി അടുത്ത വര്‍ഷത്തേയ്ക്കു പുതിയ മാറ്റം വരുത്തുന്ന പ്രേരണ ഉള്‍ക്കൊള്ളുക. അത് കൂടുതല്‍ ഉല്‍കൃഷ്ടവും ആദര്‍ശപരവും ആനന്ദദായകവുമായിരിക്കണം. അന്നത്തെ ദിവസം കൂടുതല്‍ വിനോദകരമായി ആഘോഷിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അതിനുള്ള ഏര്‍പ്പാടുകള്‍ ചെയ്യുക.
വിവാഹദിനം കേവലം കര്‍മ്മകാണ്ഡം ചെയ്തു മാത്രമല്ല, ഭാവനയും ഉല്ലാസവും ഉത്സാഹവും ഉളവാക്കുന്ന പരിപാടിയിലൂടെ വിവാഹദിനത്തിലെ പ്രതിജ്ഞകള്‍ പുതുക്കാന്‍ സാധിക്കുമെങ്കില്‍ അപ്രകാരമുള്ള ഏര്‍പ്പാടുകളും ചെയ്യാവുന്നതാണ്. ഗൃഹസ്ഥജീവിതം ഒരുതരം ജനാധിപത്യമാണ്. ഇതില്‍ സ്വേച്ഛാധിപത്യത്തിന് സ്ഥാനമില്ല. ഇരുവരും പരസ്പരം മനസ്സിലാക്കുകയും സഹിക്കുകയും സഹകരിക്കുകയും ചെയ്യണം. ഇരുവരില്‍ ആരെങ്കിലും ആജ്ഞാപിക്കാന്‍ മാത്രം ശീലിക്കുകയും പങ്കാളിയെ പൂര്‍ണ്ണമായും തന്റെ ആജ്ഞാനുവര്‍ത്തിയാക്കാന്‍ ഉദ്യമിക്കുകയും ചെയ്യുന്നതായാല്‍ ആ വ്യക്തി ഗൃഹശാന്തിക്ക് കൊള്ളിവെയ്ക്കുകയാണ് ചെയ്യുന്നത്. രണ്ടു വ്യക്തികള്‍ ഭിന്നസ്വഭാവക്കാര്തന്നെയായിരിക്കും. ഇരുവരുടേയും പരിപൂര്ണ്ണലയനം സാദ്ധ്യമല്ല.
ആരില്‍ യോജിപ്പു കൂടുതലും അഭിപ്രായഭിന്നത കുറവും കാണുന്നുവോ അവര്‍ സല്ഗൃഹസ്ഥരാണ്. അഭിപ്രായഭിന്നതയും സ്വഭാവഭിന്നതയും പൂര്‍ണ്ണമായി മാറ്റുക പ്രയാസമാണ്. പൊതുവെ എന്തെങ്കിലും യോജിപ്പില്ലായ്മ ഉണ്ടായിരിക്കുകതന്നെ ചെയ്യും. ഇതു ശാന്തമായി സഹിഷ്ണുതയോടെ സഹിക്കുന്ന ഐക്യമതികള്ക്കേ ഗൃഹസ്ഥജീവിതത്തിന്റെ ആനന്ദം അനുഭവിക്കാനാവൂ.
ഏതു വ്യക്തിയും തന്റെ ബഹുമാനം ആഗ്രഹിക്കുന്നുവെന്ന കാര്യം മറക്കരുത്. ഒരാളിനേയും അവഹേളിച്ച് നന്നാക്കാമെന്ന് ആശിക്കേണ്ട. അപമാനംമൂലം പരിഹസിക്കപ്പെട്ട വ്യക്തി തന്റെ ഉള്ളില്‍ ക്ഷോഭിച്ചുകഴിയുന്നു. അയാളുടെ ശക്തി സൃജനാത്മകമായ മാര്‍ഗ്ഗം വിട്ട് വിധ്വംസകമാര്ഗ്ഗത്തിലേയ്ക്ക് തിരിയുന്നു. ഭാര്യാഭര്ത്താക്കന്മാരില് ആരെങ്കിലും വീട്ടുകാര്യങ്ങളില്‍ ഉപേക്ഷ കാണിക്കുന്നതായാല്‍ അതിന്റെ ഫലം സാമ്പത്തിക തലത്തിലും വൈകാരിക തലത്തിലും വിനാശകരമായിരിക്കും. പൊതുവെ എല്ലായിടത്തും ക്രോധം അടക്കിനിര്ത്തേണ്ടതാണ്. എന്നാല്‍ ദാമ്പത്യജീവതത്തില്‍ ഇക്കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കണം. കോപിക്കുകയാണെങ്കില്‍ ആ ആളിന്റെ കോപം ശമിക്കുന്നതുവരെ മറ്റേ ആള് മിണ്ടാതിരിക്കണമെന്ന് നേരത്തെ തന്നെ ധാരണ ഉണ്ടായിരിക്കണം. ഇരുവരും ഒരേ സമയത്ത് കോപിച്ച് വാക്കുതര്‍ക്കം മൂത്തുവന്നാല്‍ ഇതിന്റെ പരിണാമം അനിഷ്ടകരം തന്നെയായിരിക്കും. ഈ വസ്തുതകള്‍ ഇരുവരും ഓര്‍മ്മിച്ചിരിക്കണം.
വസ്ത്രധാരണത്തിന്റെ ആവശ്യം
ജന്മദിനാഘോഷസമയത്ത് ഒരു ദുശ്ശീലം ഉപേക്ഷിക്കുവാനും ഒരു നല്ല ശീലം സ്വീകരിക്കുവാനും പ്രതിജ്ഞ ചെയ്യുന്നുവോ, അതേ പ്രകാരം വിവാഹദിനത്തില്‍ പതിധര്മ്മവും പത്നീധര്‍മ്മവും പരിപുഷ്ടമാക്കാന്‍ ഉതകുന്ന ചെറിയ ഓരോ പ്രതിജ്ഞയെങ്കിലും ഈ അവസരത്തില്‍ എടുക്കണം. പരസ്പരം അവഹേളനാപരമായ വാക്കുകള്‍ പ്രയോഗിക്കുകയില്ല എന്നതുപോലെയുള്ള പ്രതിജ്ഞകള്‍ നിഷ്പ്രയാസം എടുക്കാവുന്നത്.
ഭര്‍ത്താവിന് ചെയ്യാവുന്ന പ്രതിജ്ഞകളില്‍ ചിലത് ഇപ്രകാരമാണ്:
കടുവചനങ്ങളും ചീത്തവിളിയും ചെയ്യാതിരിക്കുക.
എന്തെങ്കിലും തെറ്റോ കുറ്റമോ സംഭവിച്ചാല്‍ അത് പറഞ്ഞു മനസ്സിലാക്കുക; അന്യരുടെ മുമ്പില്‍വച്ച് ഇതേപ്പറ്റി അല്പംപോലും ചര്‍ച്ച ചെയ്യാതിരിക്കുക.
യുവതികളുമായി ഏകാന്തതയില്‍ സംസാരിക്കാതിരിക്കുക.
പത്നി അശിക്ഷിതയോ അല്പശിക്ഷിതയോ ആണെങ്കില്‍ അവള്‍ക്ക് മുറയ്ക്കുള്ള വിദ്യാഭ്യാസസൗകര്യം ഏര്‍പ്പെടുത്തുക.
പത്നിയുമായി ആലോചിച്ച് ബഡ്ജറ്റ് തയ്യാറാക്കുകയും പണത്തിന്റെ കാര്യത്തില്‍ അവള്‍ക്ക് മേലധികാരം നല്‍കുകയും ചെയ്യുക.
ഗൃഹകാര്യങ്ങളില്‍ പത്നിയെ സഹായിക്കുക.
ഇടയ്ക്കിടയക്ക് അവളുടെ സദ്ഗുണങ്ങളെ പ്രശംസിക്കുക.
കുട്ടികളുടെ സംരക്ഷണം, വിദ്യാഭ്യാസം മുതലായ കാര്യങ്ങളില്‍ വേണ്ടവണ്ണം ശ്രദ്ധിച്ച് ഭാര്യയുടെ ജോലി ലഘൂകരിക്കുക.
പത്നിയുടെ ആവശ്യങ്ങളുടെയും സുഖസൗകര്യങ്ങളുടെയും കാര്യത്തില്‍ വേണ്ടത്ര ശ്രദ്ധിക്കുക.
ഇതുപോലെ ഭാര്യയ്ക്കു ചെയ്യാവുന്ന പ്രതിജ്ഞകളില്‍ ചിലത് ഇപ്രകാരമാണ്.
ചെറിയ ചെറിയ കാര്യങ്ങളെചൊല്ലി ശുണ്ഠിപിടിക്കുകയും വാശി കാട്ടുകയും പിണങ്ങുകയും ചെയ്യുന്ന സ്വഭാവം വെടിയുക.
കുട്ടികളോട് കടുത്തവാക്കുകള്‍ പറയുക, അവരെ ചീത്ത പറയുക, അടിക്കുക എന്നിവ നിര്‍ത്തലാക്കുക.
അമ്മായിയമ്മ, നാത്തൂന്, ചേട്ടത്തി മുതലായ മുതിര്‍ന്നവരോട് കടുത്തു സംസാരിക്കാതിരിക്കുക.
ചിരിച്ചും പ്രസന്നതയോടെയും കഴിയുക; സഹനശീലം വളര്‍ത്തുക, പണി ചെയ്യുന്ന കാര്യത്തില്‍ ഒഴിഞ്ഞുമാറി നില്ക്കാതിക്കുക; അലസത വെടിയുക.
ഏതു സാധനവും ആവശ്യസമയത്തു വേഗം ലഭിക്കത്തക്കവണ്ണം ക്രമീകരിച്ചുവെയ്ക്കുക. വെടിപ്പ്, വൃത്തി, പരിരക്ഷണം എന്നിവയില്‍ ശ്രദ്ധിക്കുക.
അനാവശ്യമായ ഫാഷന്‍, ചമയങ്ങള്‍ക്കുവേണ്ടി ഒട്ടുംതന്നെ പണവും സമയവും ചെലവാക്കാതിരിക്കുക.
ഭര്‍ത്താവിനെ ഒളിച്ച് ഒരു കാര്യവും ചെയ്യാതിരിക്കുക.
തന്റെ അറിവും ജ്ഞാനവും വര്‍ദ്ധിപ്പിക്കാന്‍വേണ്ടി നിത്യവും കുറച്ചു സമയം നീക്കിവെയ്ക്കുക.
സാമൂഹ്യസേവനത്തില്നിന്നും, പൊതുജനനന്മയ്ക്കുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങളില്‍നിന്നും ഭര്‍ത്താവിനെ വിലക്കരുത്.
ആരോഗ്യനിയമങ്ങള്‍ പാലിക്കുന്നതില്‍ ഉദാസീനത കാട്ടരുത്.
വീട്ടില്‍ പൂജയ്ക്കുള്ള അന്തരീക്ഷം കാത്തുരക്ഷിക്കണം. ഈശ്വരപൂജ, ദീപാരാധന, നൈവേദ്യം വയ്ക്കല്‍ എന്നിവ നിത്യവും മുടങ്ങാതെ ചെയ്യുക.
ഓരോ ദാമ്പത്യജീവിതത്തിലും അതാതിന്റെ പ്രശ്നങ്ങളുണ്ട്. സ്വന്തം ദൗര്‍ബല്യത്തെയും തെറ്റുകളെയും കുറവുകളെയും പോരായ്മകളെയും പറ്റി കൂടുതല്‍ അറിയാവുന്നത് തനിക്കുതന്നെയാണ്. അതിനാല്‍ തന്റെ ഏതേത് കുറവുകളാണ് പരിഹരിക്കേണ്ടതെന്നും ഏതേതു നല്ല ശീലങ്ങളാണ് അഭ്യസിക്കേണ്ടതെന്നും സ്വയം തന്നെയാണ് ചിന്തിക്കേണ്ടത്.
വ്രതധാരണത്തിന്റെ ആവശ്യം
(ഗായത്രിപരിവാറിന്റെ ആധ്യാത്മിക പ്രസിദ്ധീകരങ്ങളില്‍ നിന്ന്)
പ്രതികരിക്കാൻ ഇവിടെ എഴുതുക: