ബിഗ്ബോസ് ഷോയിലെ പ്രണയത്തെ തുടർന്ന സമൂഹമാദ്ധ്യമങ്ങളിൽ വൈറലായ കമിതാക്കളായിരുന്നു അസിം റിയാസും ഹിമാന്‍ഷി ഖുറാനയും. പഞ്ചാബിലെ കിറാത്പുര്‍ സാഹിബില്‍ നിന്നുള്ള ഹിമാന്‍ഷി മോഡലിങ്ങിലൂടെയാണ് സിനിമയിലേക്ക് എത്തുന്നത്.നിരവധി പരസ്യചിത്രങ്ങളിലും അഭിനയിച്ചിരുന്നു. എന്നാൽ വേർപിരിയലിനെക്കുറിച്ച് അസിം ഇതുവരെ സോഷ്യൽ മീഡിയയിൽ ഒന്നും പോസ്റ്റ് ചെയ്തിട്ടില്ല.
മോഡൽ അസിം റിയാസുമായുള്ള ബന്ധം വേർപ്പെടുത്തിയതായി അറിയിച്ച് നടിയും ഗായികയും മോഡലുമായ ഹിമാന്‍ഷി ഖുറാന. മത വിശ്വാസങ്ങൾക്കുവേണ്ടിയാണ് വേർ പിരിയുന്നതെന്നും മറ്റ് കാരണങ്ങളൊന്നും ഇല്ലെന്നുമാണ് ഹിമാന്‍ഷി സമൂഹമാദ്ധ്യമങ്ങളിലൂടെ അറിയിച്ചത്.‘അസിം റിയാസുമായുള്ള ബന്ധം ഏറെ മഹത്തരമായിരുന്നെങ്കിലും ഇപ്പോള്‍ പിരിയാനുള്ള സമയം അടുത്തിരിക്കുകയാണ്.
ഞങ്ങള്‍ രണ്ടുപേരും ഞങ്ങളുടേതായ വഴികളിലൂടെ സഞ്ചരിക്കാന്‍ തീരുമാനിച്ചു. രണ്ടു പേരുടേയും മതവിശ്വാസങ്ങളോടുള്ള ബഹുമാനം പുലര്‍ത്തിക്കൊണ്ട് തന്നെ ആ മതവിശ്വാസങ്ങള്‍ക്കുവേണ്ടി ഞങ്ങളുടെ സ്നേഹത്തെ ത്യജിക്കുകയാണ്. ഞങ്ങള്‍ തമ്മില്‍ മറ്റൊരു പ്രശ്നവുമില്ല. ഈ വേളയില്‍ ഞങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.’- എന്നായിരുന്നു ഹിമാൻഷി കുറിച്ചത്.
ഹിന്ദി ബിഗ്ബോസ് റിയാലിറ്റി ഷോയിലെ 13-ാം സീസണിലെ മത്സരാര്‍ഥികളായിരുന്നു ഇരുവരും. നാല് വർഷത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും പിരിയാൻ തീരുമാനിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: