ഹൈദരാബാദ് : തെലങ്കാന മുഖ്യമന്ത്രിയായി രേവന്ത് റെഡ്ഡി സത്യപ്രതിജ്ഞ ചെയ്തു. ജനവിധി വന്ന് മൂന്ന് ദിവസത്തിന് ശേഷം, ഹൈദരാബാദിലെ എല്‍ ബി സ്റ്റേഡിയത്തില്‍ ഉച്ചയ്ക്ക് 1.04 ന് തെലങ്കാന മുഖ്യമന്ത്രിയായി രേവന്ത് റെഡ്ഡി സത്യപ്രതിജ്ഞ ചെയ്തു. കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, പാര്‍ലമെന്ററി പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങിയ നേതാക്കള്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തു.
ഛത്തീസ്ഗഡ്, മധ്യപ്രദേശ്, രാജസ്ഥാന് എന്നിവിടങ്ങളില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടതിനെ തുടര്‍ന്ന് ഉലച്ചില്‍ സംഭവിച്ച പ്രതിപക്ഷ കൂട്ടായ്മയുടെ ഇന്ത്യയുടെ ശക്തിപ്രകടനം കൂടിയായി സത്യപ്രതിജ്ഞാ ചടങ്ങ്. രേവന്ത് റെഡ്ഡി തെലങ്കാനയിലെ ആദ്യത്തെ കോണ്‍ഗ്രസ് മുഖ്യമന്ത്രിയും ആന്ധ്രാപ്രദേശ് വിഭജനത്തെത്തുടര്‍ന്ന് 2014-ല്‍ സൃഷ്ടിക്കപ്പെട്ട സംസ്ഥാനത്തിന്റെ രണ്ടാമത്തെ മുഖ്യമന്ത്രിയുമായി. 119 നിയമസഭാ മണ്ഡലങ്ങളില്‍ 64 സീറ്റും കോണ്‍ഗ്രസ് നേടി.
രേവന്ത് റെഡ്ഡിയെ അഭിനന്ദിച്ച പ്രധാനമന്ത്രി, സംസ്ഥാനത്തിന്റെ വികസനത്തിന് സാധ്യമായ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു. ‘തെലങ്കാന മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശ്രീ രേവന്ത് റെഡ്ഡി ഗാരുവിന് അഭിനന്ദനങ്ങള്‍. സംസ്ഥാനത്തിന്റെ പുരോഗതിക്കും പൗരന്മാരുടെ ക്ഷേമത്തിനും വേണ്ടി സാധ്യമായ എല്ലാ പിന്തുണയും ഞാന്‍ ഉറപ്പുനല്‍കുന്നു.
മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത എംഎല്‍എമാരുടെ പട്ടിക
ഭട്ടി വിക്രമാര്‍ക്ക മല്ലു – ഉപമുഖ്യമന്ത്രി
നളമദ ഉത്തം കുമാര്‍ റെഡ്ഡി
സി ദാമോദര്‍ രാജനരസിംഹ
കോമതിറെഡ്ഡി വെങ്കട്ട് റെഡ്ഡി
ദുദ്ദില ശ്രീധര്‍ ബാബു
പൊങ്കുലേട്ടി ശ്രീനിവാസ് റെഡ്ഡി
പൂനം പ്രഭാകര്‍
കൊണ്ട സുരേഖ
ഡി അനസൂയ സീതക്ക
തുമ്മല നാഗേശ്വര റാവു
ജൂപള്ളി കൃഷ്ണ റാവു
ഗദ്ദം പ്രസാദ് കുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: