ചിന്ദ്വാര(മധ്യപ്രദേശ്): മധ്യപ്രദേശില്‍ ബിജെപി തരംഗത്തിനിടയിലും കോണ്‍ഗ്രസിനെ തുണച്ച ചിന്ദ്വാരയില് ആവേശമുയര്‍ത്തി ശിവരാജ് സിങ് ചൗഹാന്റെ സന്ദര്‍ശനം. ജില്ലയിലെ ഏഴ് നിയമസഭാമണ്ഡലങ്ങളിലും കോണ്‍ഗ്രസാണ് വിജയിച്ചതെങ്കിലും തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷമുള്ള തന്റെ ആദ്യ പൊതുസമ്മേളനം ശിവരാജ് സിങ് ചിന്ദ് വാരയിലാക്കുകയായിരുന്നു.
അവസാന ശ്വാസം വരെ ജനങ്ങളെ സേവിക്കുമെന്ന് ചിന്ദ്വാരയ്ക്ക് ശിവരാജ് സിങ് ചൗഹാന് ഉറപ്പ് നല്കി, നിയമസഭാതെരഞ്ഞെടുപ്പിലെ വിജയത്തിന് ശേഷം ചിന്ദ്വാരയിലെ പ്രവര്‍ത്തകരെ കാണാന്‍ വേണ്ടി ഞാന്‍ കാത്തിരിക്കുകയായിരുന്നു. ഇവിടെത്തുമ്പോള്‍ ഇത്രയും ഊഷ്മളമായ വരവേല്പ് എന്റെ പ്രതീക്ഷയിലുണ്ടായിരുന്നില്ല.
പക്ഷേ നിങ്ങള്‍ എന്നെ സഹോദരനായി കാണുന്നു. നമ്മുടെ സഹോദരന് വിജയിച്ചു എന്ന് എഴുതിയ പ്ലക്കാര്‍ഡുകളുമായി നിങ്ങളെന്നെ സ്വീകരിക്കുന്നു. ഈ വിജയം സംസ്ഥാനത്തെ എല്ലാ സഹോദരങ്ങള്‍ക്കുമായി സമര്‍പ്പിക്കുന്നു, ചിന്ദ്വാരയിലെ പൊതുസമ്മേളനത്തില്‍ ശിവരാജ് സിങ് ചൗഹാന് പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന്റെ അനുഗ്രഹമാണ്. രാജ്യത്തെ വിശ്വഗുരു സ്ഥാനത്തേക്ക് എത്തിക്കാനുള്ള പ്രയാണത്തിലാണ് നമ്മള്. കോണ്‍ഗ്രസ് എല്ലായ്പോഴും നമ്മളെ പരിഹസിക്കുമായിരുന്നല്ലോ രാമക്ഷേത്രം എന്തായി എന്ന്. ഉറക്കെ പറയൂ അവരോട് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ രാമക്ഷേത്രം ഭക്തകോടികള്ക്കായി സമര്‍പ്പിക്കാന്‍ പോകുന്നുവെന്ന്.
തെരഞ്ഞെടുപ്പില്‍ നല്കിയ ഒരു വാഗ്ദാനവും നിറവേറാതെ പോകില്ല. ഓരോ കുടുംബത്തിലും തൊഴിലെത്തും. നമ്മുടെ സഹോദരിമാര്‍ പരാശ്രിതരാകില്ല. ഇത് ബിജെപി നല്കുന്ന ഉറപ്പാണ്, ചൗഹാന് പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പ് വരുന്നു. കഴിഞ്ഞ തവണ ചിന്ദ്വാര മാറി നിന്നു. 29ല്‍ 28 സീറ്റാണ് ലഭിച്ചത്.
ഞാനിന്ന് ഇവിടെ വന്നത് 29 സീറ്റും മോദിക്ക് നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കാനാണ്. ഈ ദിവസം മുതല്‍ നമ്മള് ആ ദൗത്യത്തിലാണ്. മിഷന് 29. സംസ്ഥാനത്ത് 29 താമരകള്‍ വിരിയണം. ആ താമരപ്പൂവുകള്‍ കൊണ്ട് പ്രധാനമന്ത്രി മോദിക്കായി നമ്മള് മാല തീര്‍ക്കണം. നമുക്ക് അത്ഭുതം സൃഷ്ടിക്കാനാകും, ആരവങ്ങള്‍ക്കിടെ ചൗഹാന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: