Thursday, July 3, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

രാഹുല്‍ ഗാന്ധിക്ക് കോണ്‍ഗ്രസിലെ ഒന്നാമനാകാന്‍ യോഗ്യതയില്ലെന്ന് പ്രണബ് കുമാര്‍ മുഖര്‍ജി; ‘രാഹുല്‍ഗാന്ധിയെക്കുറിച്ച് അച്ഛന് മതിപ്പില്ലായിരുന്നു’

രാഹുല്‍ഗാന്ധിക്ക് കോണ്‍ഗ്രസിലെ ഒന്നാമനാകാന്‍ യോഗ്യതയില്ലെന്ന് അന്തരിച്ച മുന്‍ കോണ്‍ഗ്രസ് നേതാവും മുന്‍രാഷ്‌ട്രപതിയുമായിരുന്ന പ്രണബ് കുമാര്‍ മുഖര്‍ജി.

Janmabhumi Online by Janmabhumi Online
Dec 6, 2023, 11:15 pm IST
in India
രാഹുലും പ്രണബും (ഇടത്ത്) ശര്‍മ്മിഷ്ഠ മുഖര്‍ജി (വലത്ത്)

രാഹുലും പ്രണബും (ഇടത്ത്) ശര്‍മ്മിഷ്ഠ മുഖര്‍ജി (വലത്ത്)

FacebookTwitterWhatsAppTelegramLinkedinEmail

ന്യൂദല്‍ഹി: രാഹുല്‍ഗാന്ധിക്ക് കോണ്‍ഗ്രസിലെ ഒന്നാമനാകാന്‍ യോഗ്യതയില്ലെന്ന് അന്തരിച്ച മുന്‍ കോണ്‍ഗ്രസ് നേതാവും മുന്‍രാഷ്‌ട്രപതിയുമായിരുന്ന പ്രണബ് കുമാര്‍ മുഖര്‍ജി. രാജ്യത്തെ മുഴുവന്‍ പ്രതിനിധീകരിക്കാനുള്ള കരുത്തും രാഹുല്‍ഗാന്ധിയ്‌ക്കില്ലെന്ന് പ്രണബ് കുമാര്‍ മുഖര്‍ജി നിരീക്ഷിക്കുന്നു. അന്തരിച്ച പ്രണബ് കുമാര്‍ മുഖര്‍ജിയെപ്പറ്റി അദ്ദേഹത്തിന്റെ മകള്‍ ശര്‍മ്മിഷ്ഠ മുഖര്‍ജി എഴുതിയ ഓര്‍മ്മപ്പുസ്തകത്തിലാണ് പ്രണബ് കുമാര്‍ മുഖര്‍ജിയുടെ രാഹുല്‍ ഗാന്ധിയെക്കുറിച്ചുള്ള ഈ നിരീക്ഷണം മകള്‍ പങ്കുവെയ്‌ക്കുന്നത്. ഇന്‍ പ്രണബ് മൈ ഫാദര്‍: എ ഡോട്ടര്‍ റിമെംബേഴ്സ് (In Pranab, My Father; A Daughter remembers) എന്നാണ് ഈ പുസ്തകത്തിന്റെ തലക്കെട്ട്.

രാഹുല്‍ ഗാന്ധിയെക്കുറിച്ച് അച്ഛന് ഒരിയ്‌ക്കലും മതിപ്പില്ലായിരുന്നുവെന്നും ശര്‍മ്മിഷ്ഠ മുഖര്‍ജി പറയുന്നു. “2013ല്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാര്‍ ഒരു ഓര്‍ഡിനന്‍സ് പാസാക്കുന്നത് രാഹുല്‍ ഗാന്ധി തടഞ്ഞു. ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിനെ രക്ഷിയ്‌ക്കാന്‍ വേണ്ടിയായിരുന്നു രാഹുല്‍ ഗാന്ധി അത് ചെയ്തത്. അതില്‍ അച്ഛന്‍ ഒട്ടും തൃപ്തിയില്ലായിരുന്നു.” – ശര്‍മ്മിഷ്ഠ മുഖര്‍ജി പറയുന്നു.

കോണ്‍ഗ്രസിലെ നമ്പര്‍ വ്യക്തിയായി ഉയരാനുള്ള അദ്ദേഹത്തിന്റെ കഴിവില്ലായ്മയില്‍ നിന്നും ഉടലെടുത്തതാണ് രാജ്യത്തെ പ്രധാനമന്ത്രിയാകാനുള്ള അദ്ദേഹത്തിന്റെ പൂര്‍ത്തീകരിക്കാത്ത അഭിലാഷമെന്നും പ്രണബ് കുമാര്‍ മുഖര്‍ജിയുടെ ഈ ഓര്‍മ്മപ്പുസ്തകം പറയുന്നു. ഈ അധ്യായത്തിന്റെ പേര് തന്നെ ‘ദി പിഎം ഇന്ത്യ നെവര്‍ ഹേഡ്’ (The PM India Nevar Had- ഇന്ത്യയ്‌ക്ക് ഒരിയ്‌ക്കലും ഉണ്ടാകാത്ത പ്രധാനമന്ത്രി ) എന്നാണ്.

രാഹുല്‍ ഗാന്ധിയുടെ കഴിവുകേടിന് ഉദാഹരണമായി മറ്റൊരു അനുഭവം കൂടി ശര്‍മ്മിഷ്ഠ പങ്കുവെയ്‌ക്കുന്നതിങ്ങിനെയാണ്. “ഒരു ദിവസം പ്രണബ് കുമാര്‍ മുഖര്‍ജിയെ കാണാന്‍ രാഹുല്‍ ഗാന്ധി വരുന്നു. വാസ്തവത്തില്‍ വൈകുന്നേരം കൂടിക്കാഴ്ച നടത്താനാണ് പ്രണബ് അപ്പോയിന്‍റ് മെന്‍റ് നല്‍കിയിരുന്നത്. പക്ഷെ രാഹുല്‍ ഗാന്ധി രാവിലെ തന്നെ വന്നു. ഇതേക്കുറിച്ച് പിന്നീട് അച്ഛന്‍ ഒരു കമന്‍റ് പറഞ്ഞു. എ എമ്മും പിഎമ്മും എപ്പോഴെന്ന് വേര്‍തിരിച്ചറിയാന്‍ രാഹുല്‍ ഗാന്ധിയുടെ ഓഫീസിലുള്ളവര്‍ക്ക് അറിഞ്ഞില്ലെങ്കില്‍ പിന്നെ എങ്ങിനെയാണ് നാളെ അവര്‍ പ്രധാനമന്ത്രിയുടെ ഓഫീസ് നിയന്ത്രിക്കാന്‍ പോകുന്നത്.”

രാഹുല്‍ ഗാന്ധിയെക്കുറിച്ച് ഒട്ടേറെ അസംതൃപ്തികള്‍ പ്രണബിനുണ്ടായിരുന്നു. അതിലൊന്ന് 2014ലെ തെരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം രാഹുല്‍ ഗാന്ധി തുടര്‍ച്ചയായി പാര്‍ലമെന്‍റില്‍ ഹാജരാകാതിരുന്ന രീതിയാണ്. കൂടുതല്‍ നേരവും രാഹുല്‍ ഗാന്ധി പാര്‍ലമെന്‍റില്‍ നിന്നും ഒഴിഞ്ഞുനിന്നു. ഇത് നല്ല ശീലമല്ലെന്നായിരുന്നു പ്രണബിന്റെ അഭിപ്രായം.

അതുപോലെ രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനകളെല്ലാം രാഷ്‌ട്രീയമായി പക്വതയില്ലാത്തവയാണെന്നും പ്രണബിന് അഭിപ്രായമുണ്ടായിരുന്നു. ഒരു പക്ഷെ രാഹുലിന് ധാരണപ്പിശകുവരുന്നതാകാം കാരണമെന്നും പ്രണബ് നിരീക്ഷിക്കുന്നു.

മറ്റൊരു അനുഭവം പ്രണബ് മുഖര്‍ജി തന്റെ ഡയറിയില്‍ തന്നെ രാഹുല്‍ ഗാന്ധിയെക്കുറിച്ച് രേഖപ്പെടുത്തിയിട്ടുള്ളതാണ്. 2009ല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം നടക്കുന്നു. രാഹുല്‍ ഗാന്ധി അതില്‍ പറയുന്നു തനിക്ക് കൂട്ടുകക്ഷിമുന്നണി രൂപീകരിക്കുന്നതിനോട് യോജിപ്പില്ല എന്ന്. ഇത് പ്രണബിന് ഇഷ്ടമായില്ല. രാഹുല്‍ ഗാന്ധി തന്റെ ചിന്ത കൂടുതല്‍ രഞ്ജിപ്പോടെ വേണം പ്രകടിപ്പിക്കാന്‍ എന്ന് പ്രണബ് ആ യോഗത്തില്‍ പറഞ്ഞു. താന്‍ പ്രണബിനെ വന്ന് കാണാം എന്ന് രാഹുല്‍ ഗാന്ധി അഭിപ്രായപ്പെട്ടു. എന്നാല്‍ 2004 മുതല്‍ 2014 വരെ കോണ്‍ഗ്രസ് ഭരണകാലത്ത് ഒരിയ്‌ക്കലും രാഹുല്‍ ഗാന്ധി പ്രണബ് കുമാര്‍ മുഖര്‍ജിയെ കാണാന്‍ എത്തിയില്ല.

 

 

 

Tags: Rahul GandhicongressRJD leader Lalu Prasad YadavPranab Kumar MukherjeeSharmishta Mukherjee
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സോണിയയും രാഹുലും ഗൂഢാലോചന നടത്തിയത് 2,000 കോടിയുടെ ആസ്തി കൈവശപ്പെടുത്താൻ ; അനധികൃതമായി നേടിയത് 988 കോടി ; ഇഡി

Kerala

പ്രതിഷേധം രൂക്ഷം:തെറ്റായ ഇന്ത്യന്‍ ഭൂപടം പിന്‍വലിച്ച് കോണ്‍ഗ്രസ്

Kerala

ജമാഅത്തെ ഇസ്ലാമിയുമായുള്ള കൂട്ടുകൂടല്‍ കോണ്‍ഗ്രസിന്റെ ഇരട്ടത്താപ്പ്: രാജീവ് ചന്ദ്രശേഖര്‍

India

ആകെ കയ്യിലുള്ളത് ഒരു കര്‍ണ്ണാടക;;അവിടെയും തമ്മിലടിച്ച് തകരാന്‍ കോണ്‍ഗ്രസ് ; മോദിയുടെ കോണ്‍ഗ്രസ് മുക്ത് ഭാരത് എളുപ്പമാവും

India

അഞ്ച് വർഷവും ഞാൻ തന്നെ ഭരിക്കുമെന്ന് സിദ്ധരാമയ്യ : താനിനി എന്ത് ചെയ്യുമെന്ന് ഡികെ ശിവകുമാർ

പുതിയ വാര്‍ത്തകള്‍

പഴയ വാഹനങ്ങള്‍ക്ക് ഇന്ധനവിലക്കില്ല, കമ്മിഷന്‍ ഉത്തരവ് നിര്‍ത്തിവയ്‌ക്കാന്‍ നിര്‍ദേശിച്ച് പരിസ്ഥിതി മന്ത്രി മഞ്ജീന്ദര്‍ സിംഗ് സിര്‍സ

മൈക്ക് കാണുമ്പോൾ കലി തുള്ളുന്നവരും ഫോൺ വിളിക്കുമ്പോൾ സമനില തെറ്റുന്നവർക്കും മാതൃക

ബിന്ദുവിന്റെ മരണത്തിലേക്കു നയിച്ചത് വീണ ജോര്‍ജിന്റെയും വാസവന്റെയും നിരുത്തരവാദ സമീപനമെന്ന് ലിജിന്‍ലാല്‍

തിരുവനന്തപുരത്തിറക്കിയ ബ്രിട്ടീഷ് യുദ്ധവിമാനം പൊളിച്ചു കൊണ്ടുപോകും

ആയുധങ്ങള്‍ നിര്‍മ്മിക്കുന്ന ‘മെയ് ഡ് ഇന്‍ ഇന്ത്യ’ കമ്പനികളില്‍ നിന്നും ഒരു ലക്ഷം കോടി രൂപയുടെ ആയുധങ്ങള്‍ വാങ്ങാന്‍ തീരുമാനിച്ചതായി രാജ് നാഥ് സിങ്ങ്

മെഡിക്കല്‍ കോളേജ് ദുരന്തം ജില്ലാ കളക്ടര്‍ അന്വേഷിക്കുമെന്ന് മന്ത്രി, ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷ കക്ഷികള്‍

ദേഹാസ്വാസ്ഥ്യം : മന്ത്രി വീണാ ജോര്‍ജ് ആശുപത്രിയില്‍

അധികൃതരുടെ അനാസ്ഥയില്‍ പൊലിഞ്ഞത് മകളുടെ ചികില്‍സാര്‍ത്ഥം മെഡിക്കല്‍ കോളേജിലെത്തിയ ഒരു സാധു വീട്ടമ്മയുടെ ജീവന്‍

പലസ്തീന്‍ ആക്ഷന്‍ എന്ന സംഘടന ബ്രിട്ടനില്‍ നടത്തിയ പ്രതിഷേധം. 'പലസ്തീന്‍ ആക്ഷന്‍' എന്ന സംഘടനയെ ഭീകരവാദഗ്രൂപ്പായി പ്രഖ്യാപിക്കുന്ന പ്രമേയം 26നെതിരെ 385 വോട്ടുകള്‍ക്ക് പാസാക്കി ബ്രിട്ടന്‍

പലസ്തീനെ പിന്തുണയ്‌ക്കുന്നവരുടെ അക്രമസമരം ഇനി ബ്രിട്ടനില്‍ നടക്കില്ല; ‘പലസ്തീന്‍ ആക്ഷന്‍’ എന്ന സംഘടനയെ ഭീകരവാദഗ്രൂപ്പായി പ്രഖ്യാപിച്ച് ബ്രിട്ടന്‍

കോട്ടയം മെഡിക്കല്‍ കോളേജിലെ ദുരന്തം: പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തനം പാടില്ലെന്ന ഡി എം ഇയുടെ കത്ത് പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies