Categories: Kerala

സോളാര്‍ പീഢനം; ഒന്നാം പ്രതിക്ക് ജാമ്യം

. ഗണേഷ് കുമാറിന് എല്ലാ വിചാരണ വേളയിലും നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് കോടതി ഇളവ് നല്‍കി.

Published by

കൊല്ലം:സോളാര്‍ പീഢന ഗൂഢാലോചനക്കേസില്‍ ഒന്നാം പ്രതി യുവതിക്ക് ജാമ്യം. കൊട്ടാരക്കര കോടതിയില്‍ നേരിട്ട് ഹാജരായി ജാമ്യമെടുക്കുകയായിരുന്നു.

കെ ബി ഗണേഷ് കുമാര്‍ എംഎല്‍എക്കൊപ്പം ചേര്‍ന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ പീഢനക്കേസില്‍ കുടുക്കാന്‍ ഗൂഢാലോചന നടത്തിയെന്നാണ് കേസ്. ഗണേഷ് കുമാറിന് എല്ലാ വിചാരണ വേളയിലും നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് കോടതി ഇളവ് നല്‍കി.ആവശ്യപ്പെടുമ്പോള്‍ മാത്രം ഹാജരായാല്‍ മതിയെന്നാണ് നിര്‍ദേശം.

എം എല്‍ എയും പൊതുപ്രവര്‍ത്തകനും ആയതിനാല്‍ ഇളവ് നല്‍കണമെന്ന് ഗണേഷ് കുമാര്‍ ആവശ്യപ്പെട്ടിരുന്നു. കേസില്‍ നേരത്തെ ജാമ്യം നേടിയിരുന്നു. കേസ് അടുത്ത മാസം പത്തിന് പരിഗണിക്കും.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by