ന്യൂദൽഹി: ലോകത്തിലെ ഏറ്റവും ശക്തരായ 100 വനിതകളുടെ ഫോബ്സ് പട്ടികയിൽ വീണ്ടും ഇടം നേടി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. ഇത് അഞ്ചാം തവണയാണ് നിർമ്മല സീതാരാമൻ പട്ടികയിൽ ഇടം നേടുന്നത്. 32 ാം സ്ഥാനമാണ് മന്ത്രിയ്‌ക്കുള്ളത്.
എച്ച്സിഎൽ കോർപ്പറേഷൻ സിഇഒ റോഷ്നി നാടാർ മൽഹോത്ര (റാങ്ക് 60), സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ ചെയർപേഴ്സൺ സോമ മൊണ്ടൽ (റാങ്ക് 70), ബയോകോൺ സ്ഥാപക കിരൺ മജുംദാർ-ഷാ (റാങ്ക് 76) എന്നിവരാണ് പട്ടികയിൽ ഇടം നേടിയ മറ്റ് മൂന്ന് ഭാരത വനിതകൾ.
യൂറോപ്യൻ കമ്മീഷൻ മേധാവി ഉർസുല വോൺ ഡെർ ലെയ്ൻ പട്ടികയിൽ ഒന്നാം സ്ഥാനത്തും യൂറോപ്യൻ സെൻട്രൽ ബാങ്ക് മേധാവി ക്രിസ്റ്റീൻ ലഗാർഡെ രണ്ടാം സ്ഥാനത്തും യുഎസ് വൈസ് പ്രസിഡന്റ് കമാൽ ഹാരിസ് മൂന്നാം സ്ഥാനത്തും എത്തി.
2019ലാണ് നിര്‍മല സീതാരാമന്‍ കേന്ദ ധനമന്ത്രിയായി ചുമതലയേറ്റത്. രാഷ്‌ട്രീയത്തിലെത്തുന്നതിന് മുമ്പ് യുകെയിലെ അഗ്രിക്കള്‍ച്ചറല്‍ എന്‍ജിനിയേഴ്‌സ് അസോസിയേഷനിലും ബിബിസി വേള്‍ഡിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ദേശീയ വനിതാ കമ്മീഷന്‍ അംഗവുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: