ആലപ്പുഴ: നാളെയും മറ്റന്നാളും ഏറനാട് എക്സ്പ്രസിന് മാരാരിക്കുളത്ത് സ്റ്റോപ്പ് അനുവദിച്ച് റെയിൽവേ. ചെന്നൈ വെള്ളപ്പൊക്കത്തെ തുടർന്ന് ആലപ്പുഴ-ധൻബാദ് എക്സ്പ്രസ് റദ്ദാക്കിയ സാഹചര്യത്തിലാണ് നടപടി. മിഷോങ് ചുഴലിക്കാറ്റിന്റെ സ്വാധീനത്തെ തുടർന്ന് ചെന്നൈയിൽ ജനജീവിതം ദുരിതത്തിലായിരിക്കുകയാണ്. ഇതേ തുടർന്ന് നിരവധി വിമാന-ട്രെയിൻ സർവീസുകളാണ് നിർത്തി വച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: