തിരുവനന്തപുരം: ഹാദിയയായി മാറിയ മകള്‍ അഖില ഭീഷണിക്കുള്ളിലാണ് ജീവിക്കുന്നതെന്നാണ് താന്‍ കരുതുന്നതെന്ന് അച്ഛന്‍ അശോകന്‍. നേരത്തെ ഷെഫീന്‍ ജഹാന്‍ എന്ന യുവാവിനെ വിവാഹം കഴിച്ച അഖില അശോകന്‍ എന്ന ഹാദിയ ഈയിടെ വാര്‍ത്തകളില്‍ നിറഞ്ഞത് ഇവരുടെ പുനര്‍വിവാഹ വാര്‍ത്ത പുറത്തുവന്നതോടെയാണ്. തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശി ഖാലിദ് ദസ്തഗീര്‍ എന്ന പേരുള്ള ഒരു മുസ്ലിം യുവാവിനെയാണ് ഹാദിയ രണ്ടാമത് വിവാഹം കഴിച്ചതെന്നാണ് വാര്‍ത്ത. ഇക്കാര്യം അച്ഛന്‍ അശോകന്‍ സ്ഥിരീകരിച്ചിട്ടുണ്ട്. മകള്‍ തന്നെ ഫോണില്‍ വിളിച്ച് രണ്ടാം വിവാഹ വാര്‍ത്ത അറിയിച്ചുവെന്നാണ് അശോകന്‍ പറയുന്നത്.
അതീവ രഹസ്യമായാണ് വിവാഹം നടന്നതെന്നും ഇത് എന്തിനാണ് ഇത്ര രഹസ്യമാക്കി വെയ്‌ക്കുന്നതും അറിയുന്നില്ലെന്നും ഇനി അവള്‍ പൊട്ടിത്തെറിക്കുമോ (ഐഎസ് ഐഎസ് മോഡലില്‍ ബോംബ് സ്ഫോടനത്തിലൂടെയുള്ള പൊട്ടിത്തെറി) എന്ന് പേടിയുണ്ടെന്നും അച്ഛന്‍ അശോകന്‍ പറയുന്നു.
അവള്‍ ഏതോ ഒരു ഭീഷണിക്കുള്ളിലാണ് ജീവിക്കുന്നതെന്നും അതേ സമയം മകളെപ്പോലെയുള്ളവരെ പിടിച്ചുവെയ്‌ക്കാനുള്ള കെണി അവരുടെ കയ്യിലുണ്ടായിരിക്കുമെന്നും അശോകന്‍ പറയുന്നു. അഖിലയുടെ അമ്മ. പൊന്നമ്മ ഹൃദ്രോഗബാധിതയായി ആശുപത്രിയില്‍ കിടക്കുമ്പോഴും കാണാന്‍ വരുമെന്ന് അഖില പറഞ്ഞിരുന്നെങ്കിലും വന്നില്ല. വരില്ലെന്ന് തനിക്കുറപ്പാണെന്നും അശോകന്‍ പറഞ്ഞു.
.
മുസ്ലിം യുവാവായ ഷെഫീന്‍ ജഹാനെ വിവാഹം കഴിച്ച ശേഷം എ.എസ്. സൈനബയാണ് ഹാദിയയുടെ രണ്ടാം വിവാഹത്തെക്കുറിച്ച് ചില റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടതെന്നറിയുന്നു. പോപ്പുലര്‍ ഫ്രണ്ടിന്റെ വനിത വിഭാഗം സംഘടനയുടെ നേതാവാണ് സൈനബ. ഷെഫീന്‍ ജഹാനെ വിവാഹം ചെയ്ത ശേഷം ദന്ത ഡോക്ടറായ ഹാദിയ ചങ്കുവെട്ടിയില്‍ ‘ഹാദിയ ക്ലിനിക്ക്’ എന്ന പേരില്‍ ദന്തല്‍ ക്ലിനിക്ക് നടത്തുകയായിരുന്നു.
എന്നാല്‍ പിന്നീടാണ് ഷെഫീന്‍ ജഹാനും ഹാദിയയും തമ്മില്‍ ഹൃദയബന്ധമില്ലെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. തനിക്ക് അയാളോടൊത്ത് ജീവിക്കാന്‍ പറ്റുന്നില്ലെന്ന് ഒരിക്കല്‍ അഖില എന്ന ഹാദിയ പറഞ്ഞതായി അച്ഛന്‍ അശോകനും പറയുന്നു.
ഇപ്പോഴും സൈനബയുടെ (പോപ്പുലര്‍ ഫ്രണ്ട് സംഘടനയുടെ വനിതാവിഭാഗത്തിന്റെ നേതാവ്) കീഴിലാണ് ഹാദിയയെന്നും അശോകന്‍ പറയുന്നു. ഇപ്പോള്‍ മകള്‍ ചങ്കുവെട്ടിയിലെ ക്ലിനിക്കിലില്ല, തിരുവനന്തപുരത്താണ് എന്നാണ് അറിയുന്നതെന്നും അശോകന്‍ പറയുന്നു.
2017ല്‍ പ്രായപൂര്‍ത്തിയായവര്‍ക്ക് സ്വതന്ത്രമായി വിവാഹം ചെയ്ത് ജീവിക്കാന്‍ അവകാശമുണ്ടെന്ന് പറഞ്ഞ് സുപ്രീംകോടതിയാണ് മകള്‍ അഖിലയെ വിട്ടുകിട്ടാനുള്ള അച്ഛന്‍ അശോകന്റെ അഭ്യര്‍ത്ഥന തള്ളിക്കളഞ്ഞ് ഹാദിയയെ ഷെഫീന്‍ ജഹാനോടൊപ്പം ജീവിക്കാന്‍ അനുവദിച്ചത്.
എന്നാല്‍ നേരത്തെ 2016ല്‍ ഈ കേസില്‍ വാദം കേട്ട കേരള ഹൈക്കോടതി ഹാദിയയും ഷെഫീന്‍ ജഹാനും തമ്മിലുള്ള വിവാഹം റദ്ദാക്കിയിരുന്നു. ഹാദിയയെ അച്ഛന്‍ അശോകന്റെ കൂടെ അയയ്‌ക്കാനും ഹൈക്കോടതി തീരുമാനിച്ചിരുന്നു. എന്നാല്‍ ഇതിനെതിരെ ഭര്‍ത്താവ് ഷെഫീന്‍ ജഹാന്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതി ഹാദിയ-ഷെഫീന്‍ ജഹാന്‍ വിവാഹബന്ധത്തെ അനുകൂലിച്ച് വിധി പ്രസ്താവിച്ചത്.
ഹാദിയയുടെ രണ്ടാം വിവാഹം രഹസ്യമായി നടത്തിയതിന് പിന്നില്‍ ദുരൂഹതയുണ്ടെന്ന് അശോകന്‍ ഇപ്പോഴും വിശ്വസിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: