തിരുവനന്തപുരം : കെട്ടിട നിര്‍മ്മാണ രംഗത്തെ പ്രമുഖരായ ഹീര ഗ്രൂപ്പിന്റെ എം ഡി അബ്ദുള്‍ റഷീദിനെ( (ഹീര ബാബു))ഇ ഡി അറസ്റ്റ് ചെയ്തു.ആക്കുളത്ത് ഫ്ളാറ്റ് സമുച്ചയം നിര്‍മ്മിക്കാന്‍ അബ്ദുള്‍ റഷീദ് എസ്ബിഐയില്‍ നിന്ന് 14 കോടി രൂപ വായ്പ എടുത്തിരുന്നു.
മൂന്നു വര്‍ഷത്തിനുള്ളില്‍ വായ്പ തിരിച്ചടയ്ക്കാം എന്ന കരാറാണ് ഉണ്ടായിരുന്നത്. എന്നാല്‍ ഫ്ളാറ്റ് വിറ്റു പോയിട്ടും വായ്പ തിരിച്ചടച്ചില്ലെന്നും ബാങ്കിന് 12 കോടിയുടെ നഷ്ടമുണ്ടായെന്നാണ് പരാതി. ഫ്ളാറ്റ് വിറ്റ് കിട്ടിയ പണം വസ്തുക്കള്‍ വാങ്ങി കളളപ്പണമായി മാറ്റി.
അബ്ദുള്‍ റഷീദിനെ കൊച്ചി ഇഡി ഓഫീസില്‍ വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു.തുടര്‍ന്നാണ് അറസ്റ്റ്. ഹീര കണ്‍സ്ട്രക്ഷന്‍സ് സ്ഥാപനങ്ങളിലും ഓഫീസിലും നേരത്തെ ഇഡി പരിശോധന നടത്തിയിരുന്നു.തിരുവനന്തപുരത്ത് മൂന്നിടങ്ങളില്‍ കൊച്ചിയില്‍ നിന്നും ഉദ്യോഗസ്ഥര്‍ എത്തിയാണ് പരിശോധന നടത്തിയത്.
സിബിഐയും മുമ്പ് അന്വേഷണം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇഡി അന്വേഷണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: