തൃശ്ശൂര്‍: പിണറായി വിജയന്‍ അധികാരത്തില്‍ വന്നതോടെ സംസ്ഥാന സ്‌കൂളുകളുടെ നിലവാരം മാറിയെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. തൃശ്ശൂരില്‍ നവകേരള സദസ്സില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
റോഡരികിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കെട്ടിടങ്ങള്‍ കണ്ട് ആളുകള്‍ ഫൈവ് സ്റ്റാര്‍ ഹോട്ടലെന്ന് തെറ്റിദ്ധരിച്ച് റൂം ഉണ്ടോ എന്നുചോദിച്ച് ചെല്ലുകയാണെന്ന് പറഞ്ഞ മന്ത്രി. സര്‍ക്കാര്‍ കിഫ്ബി ഫണ്ടില്‍ നിന്ന് 5000 കോടിയുടെ പ്രവര്‍ത്തനങ്ങളാണ് നടത്തിയത്. അടുത്ത ലക്ഷ്യം കുട്ടികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുകയാണെന്നും വ്യക്തമാക്കി.
വിദ്യാഭ്യാസ കച്ചവടം അവസാനിപ്പിച്ച സംസ്ഥാനമാണ് കേരളം. വീണ്ടും ഇത് അണ്‍ എയ്ഡഡ് മേഖലയില്‍ കൊണ്ടുവരാന്‍ പരിശ്രമിക്കരുത്. അങ്ങനെ പരിശ്രമിച്ചാല്‍ കര്‍ശന നിലപാട് സ്വീകരിക്കും. അനാവശ്യമായി കുട്ടികളില്‍നിന്ന് പണംപിരിക്കാനും സാമ്പത്തിക ബാധ്യത വരുത്താനും പാടില്ല, മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: