ലക്‌നൗ: പൊതുജനങ്ങളുടെ ഏത് തരത്തിലുള്ള പരാതികൾക്കും പരിഹാരം കാണന്നുവെന്ന് ഉറപ്പു വരുത്തുന്നതിനായി ഉദ്യോഗസ്ഥർ ശ്രദ്ധിക്കണമെന്ന് കർശന നിർദ്ദേശം നൽകി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അധികൃതരുടെ മുന്നിലെത്തുന്ന പരാതികളെല്ലാം തന്നെ ഉടൻ തന്നെ പരിഹാരം കണ്ടെത്തിയെന്ന് ഉറപ്പുവരുത്തണമെന്നും നിർദ്ദേശം നൽകി. സർക്കാർ, പോലീസ് ഉദ്യോഗസ്ഥരോടാണ് യോഗി ആദിത്യനാഥ് നിർദ്ദേശം നൽകിയത്.
പരാതി നൽകിയിട്ടും വേണ്ട നടപടികൾ കൈക്കൊള്ളാതെ ജനങ്ങളെ വലയ്‌ക്കുന്ന സമീപനം ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്ന പക്ഷം നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി. ഗൊരഖ്പൂർ ക്ഷേത്ര പരിസരത്തെ മഹന്ത് ദിഗ്വിജയ് സ്മൃതി ഭവനിൽ നടന്ന ജനതാ ദർശൻ ചടങ്ങിൽ അഭിസംബോധന ചെയ്താണ് ഇക്കാര്യം വ്യക്തമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: