ഏതൊരു യാത്രികനും മഞ്ഞുമലകളും കൊടുമുടികളും താണ്ടി മുന്നേറണമെന്ന് ആഗ്രഹിക്കുന്നവരാണ്. പച്ചപ്പിനും ഹിമാലയൻ മേഖലകളിലെ മഞ്ഞുകളങ്ങൾക്കും പുറമെ ചില വിനോദസഞ്ചാരികൾ ആത്മിയതയിലേക്കും നീങ്ങാറുണ്ട്. ഇത്തരത്തിൽ രാജ്യത്തെ പുണ്യ സ്ഥലങ്ങളിലേക്കുള്ള യാത്ര ലക്ഷ്യം വെക്കുന്നവർ നിരവധിയാണ്. എന്നാൽ യാത്രാ സൗകര്യവും ചെലവും കണക്കാക്കുമ്പോൾ മിക്കവരും ഇത് മാറ്റിവെക്കാറാണ് പതിവ്. ഇപ്പോഴിതാ ഇത്തരം പുണ്യ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ഇതിനുള്ള അവസരം സജ്ജമാക്കിയിരിക്കുകയാണ് റെയിൽവേ.
ജ്യോതിർലിംഗ ക്ഷേത്രങ്ങൾ സഞ്ചരിക്കാൻ സാധിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നവർക്കുള്ള മികച്ച പാക്കേജാണിത്. റെയിൽവേയുടെ ഭാരത് ഗൗരവ് ട്രെയിൻ ആണ് പാക്കേജ് സജ്ജമാക്കുന്നത്. ഒമ്പത് രാത്രികളും 10 പകലുകളും നീളുന്ന യാത്രയിൽ ഏഴിലധികം ജ്യോതിർലിംഗ ക്ഷേത്രങ്ങളാണ് സന്ദർശിക്കാനാകുന്നത്. ഓംകാരേശ്വർ, മഹാകാലേശ്വർ, സോമനാഥ്, ദ്വാരകാധിഷ്, നാഗേശ്വർ, ബെയ്ത് ദ്വാരക, ത്രൈയംബകേശ്വർ, ഗ്രിഷ്‌ണേശ്വർ, ഭീമാശങ്കർ എന്നീ ജ്യോതിർലിംഗ ക്ഷേത്രങ്ങളിലേക്കാണ് യാത്ര ഒരുക്കിയിരിക്കുന്നത്.
ഡിസംബർ ഒമ്പത് ശനിയാഴ്ച ഋഷികേശിൽ നിന്നുമാണ് യാത്ര പുറപ്പെടുന്നത്. യാത്രാ ചിലവ്, ഗൈഡ്, ഭക്ഷണം, താമസം, ഇൻഷുറൻസ് എന്നിങ്ങനെയെല്ലാം പാക്കേജിൽ ഉൾപ്പെടുമെന്ന് ഭാരത് ഗൗരവ് സ്‌കീമിന്റെ പ്രത്യേകതകളാണ്. 767 സീറ്റുകളാണ് ട്രെയിനിലുള്ളത്. കൺഫേർട്ടിൽ രണ്ട് എസി ക്ലാസ് ആണുള്ളത്. ഇതിൽ 49 പേർക്ക് സഞ്ചരിക്കാം. സ്റ്റാൻഡേർഡിൽ മൂ്ന്ന് എസി ക്ലാസിലായി 70 പേർക്ക് സഞ്ചരിക്കാം. എക്കണോമിയിൽ നോൺ എസി സ്ലീപ്പർ കോച്ചിൽ 678 പേർക്കുമാണ് യാത്ര ചെയ്യാനാകുന്നത്.
എക്കണോമി സീറ്റ് തിരഞ്ഞെടുക്കുന്ന മുതിർന്നവർക്ക് 19,000 രൂപയും കുട്ടികൾക്ക് 17,900 രൂപയും സ്റ്റാൻഡേർഡ് സീറ്റിംഗിൽ ഇത് 31,900-30,600 എന്നിങ്ങനെയാണ് നിരക്ക്. കംഫർട്ട് സീറ്റിംഗിൽ ബുക്ക് ചെയ്യാൻ 42,350 രൂപയാണ് മുതിർന്നവർക്ക്. എന്നാൽ കുട്ടികൾക്ക് 40,800 രൂപയാണ് നിരക്ക്
പ്രതികരിക്കാൻ ഇവിടെ എഴുതുക: