തിരുവനന്തപുരം: എംടിയുടെ നിര്‍മ്മാല്യം ഇനി ഇറങ്ങിയാല്‍ അതിനെ ഏറ്റവും കൂടുതല്‍ എതിര്‍ക്കുക ജിഹാദികളായിരിക്കുമെന്ന് ടിജി മോഹന്‍ദാസ്. കാരണം ഈ സിനിമയിലെ മുഖ്യകഥാപാത്രമായ പൂജാരിയുടെ ഭാര്യയെ മുതലെടുക്കുന്നത് കുഞ്ഞാലി എന്ന വില്ലനാണെന്നാണ് എംടി കാണിച്ചുകൊടുക്കുന്നതെന്നും ടി.ജി. മോഹന്‍ദാസ് പറഞ്ഞു.
“എംടിയുടെ പള്ളിവാളും കാല്‍ചിലമ്പും എന്ന ചെറുകഥയെ നിര്‍മ്മാല്യം എന്ന സിനിമയാക്കി മാറ്റിയപ്പോള്‍ അതില്‍ എംടി എഴുതാത്ത ഒരു സീന്‍ ഉണ്ടായിരുന്നു. അത് പൂജാരി ദേവീവിഗ്രഹത്തിന്റെ മുഖത്ത് തുപ്പുന്ന സീന്‍ ആണ്. അതുകണ്ടപ്പോള്‍ പലരും നിര്‍മ്മാല്യത്തെ ഹിന്ദു വിരുദ്ധ സിനിമ എന്ന പറഞ്ഞിരുന്നു. എന്നാല്‍ അത് അങ്ങിനെയല്ല.”- ടി.ജി. മോഹന്‍ ദാസ് പറഞ്ഞു.
“നിര്‍മ്മാല്യം എന്ന സിനിമ പുറത്തിറങ്ങിയ കാലത്ത് വൈക്കം മുഹമ്മദ് ബഷീര്‍ പറഞ്ഞിരുന്നു: ‘ഇത് ഒരു ഹിന്ദു ചിത്രമാണ്’. വൈക്കം മുഹമ്മദ് ബഷീര്‍ നടത്തിയത് ശരിയായ അഭിപ്രായമാണ്. കാരണം ദേവിയുടെ മുഖത്ത് തുപ്പുന്നതല്ല ആ സിനിമയിലെ സിഗ്നല്‍; കുഞ്ഞാലി എന്നയാള്‍ അതിലെ ഹിന്ദു കഥാപാത്രത്തിന്റെ നിസ്സഹായത മുതലെടുത്ത് പൂജാരിയുടെ ഭാര്യയായ നാരായണിയെ ശാരീരകമായി മുതലെടുക്കുന്നതാണ്. അതുകൊണ്ട് തന്നെ ഞാന്‍ പറയുന്നു, നാളെ നിര്‍മ്മാല്യം എന്ന എംടി സിനിമയെ ഏറ്റവും കൂടുതല്‍ എതിര്‍ക്കുക ജിഹാദികളാണ്.” – ടി.ജി. മോഹന്‍ദാസ് പറഞ്ഞു.
“തന്റെ ഭാര്യ നാരായണിയെ കുഞ്ഞാലി പിഴപ്പിച്ചു എന്നറിയുമ്പോള്‍ പൂജാരി പറയുന്നുണ്ട്: “എന്റെ നാല് കുഞ്ഞുങ്ങളെപ്പെറ്റ നാരായണീ….” എന്ന്. എന്നിട്ട് തന്റെ ഹൃദയരക്തം ദേവിയ്ക്കിരിക്കട്ടെ എന്ന് പറഞ്ഞ് ആ പൂജാരി ദേവീവിഗ്രഹത്തിന്റെ മുഖത്ത് തുപ്പുകയാണ്. ഇതിലൂടെ ഹിന്ദു സമൂഹത്തിന് ഒരു സന്ദേശം എംടി കൊടുക്കുന്നു. ഓരോ ഹിന്ദുവും അവരുടെ യഥാര്‍ത്ഥ ശത്രുവിനെ മനസ്സിലാക്കണം എന്ന സന്ദേശമാണ് എംടി കൊടുത്തത്. അത് മനസ്സിലാക്കിയില്ലെങ്കില്‍ നിങ്ങളും കിടന്ന് പോകും. വെളിച്ചപ്പാടിനെപ്പോലെ….നിര്‍മ്മാല്യം ഇനിയും നൂറു തവണ കൂടി റിലീസ് ചെയ്യണം എന്ന അഭിപ്രായക്കാരനാണ് ഞാന്‍.”- ടി.ജി. മോഹന്‍ദാസ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: