മുംബയ് : മുണ്ടുടുത്ത് ഹോട്ടലില്‍ എത്തിയ തമിഴ്നാട് സ്വദേശിക്ക് പ്രവേശനം നിഷേധിച്ചെന്ന് ആരോപണം. ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോഹ് ലിയുടെ ഉടമസ്ഥതയിലുളള ഹോട്ടലിനെതിരെയാണ് ആരോപണം.
വിവിധ ദേശീയ മാധ്യമങ്ങളിലാണ് വാര്‍ത്ത വന്നത്.
മുണ്ടുടുത്തതിനാല്‍ പ്രവേശനം നിഷേധിച്ചുവെന്ന് ആരോപിച്ചുളള വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുകയായിരുന്നു.ഡ്രസ് കോഡ് പാലിക്കാത്തതിനാലാണ് പ്രവേശനം നിഷേധിച്ചതെന്ന് യുവാവ് പറയുന്നു.
A person was not allowed to #ViratKohli𓃵’s restaurant for wearing DHOTI
People with shorts were allowed
Cats were allowed tooBut wearing Dhoti not allowed 🚫
Isn’t this discrimination ?— Vineeth K (@DealsDhamaka) December 2, 2023
ജുഹുവിലെ കോലിയുടെ വണ്‍ 8 കമ്യൂണിന് എതിരെയാണ് ആരോപണം. യുവാവ് പങ്കുവെച്ച വിഡിയോയില്‍ റസ്റ്റോറന്റിന്റെ പ്രവേശന കവാടത്തില്‍ വച്ച് തന്നെ ഇയാളെ തടയുന്നത് കാണാനാകും.
സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച വിഡിയോ ഇതിനകം 10 ലക്ഷത്തോളം പേര് കണ്ടിട്ടുണ്ട്. വെള്ള ഷര്‍ട്ടും മുണ്ടുമാണ് യുവാവ് ധരിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: