Categories: Cricket

അഞ്ചാം ടി20; ഓസ്‌ട്രേലിയ ഇന്ത്യയെ ബാറ്റിംഗിനയച്ചു

ദീപക് ചാഹറിന് പകരം അര്‍ഷ്ദീപ് സിംഗ് കളിക്കുന്നു

Published by

ബംഗളുരു: അഞ്ചാം ടി20യില്‍ ടോസ് നേടിയ ഓസ്‌ട്രേലിയ ഇന്ത്യയെ ബാറ്റിംഗിനയച്ചു. അഞ്ച് മത്സര പരമ്പര ഇന്ത്യ നേരത്തെ സ്വന്തമാക്കിയതിനാല്‍ ഇന്ത്യയെ സംബന്ധിച്ചിടത്തോളം അപ്രസക്തമായ മത്സരമാണിത്.

ഒരു മാറ്റവുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. ദീപക് ചാഹറിന് പകരം അര്‍ഷ്ദീപ് സിംഗ് കളിക്കുന്നു. ഓസ്ട്രേലിയ ക്രിസ് ഗ്രീനിന് പകരം നതാന്‍ എല്ലിസിനെ ടീമില്‍ ഉള്‍പ്പെടുത്തി.

ഇന്ത്യ: യശസ്വി ജയ്സ്വാള്‍, റുതുരാജ് ഗെയ്കവാദ്, അക്സര്‍ പട്ടേല്‍, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, റിങ്കു സിംഗ്, ജിതേഷ് ശര്‍മ, രവി ബിഷ്ണോയ്, ആവേശ് ഖാന്‍, മുകേഷ് കുമാര്‍, ആര്‍ഷ് ദീപ് സിംഗ്.

ഓസ്ട്രേലിയ: ട്രാവിസ് ഹെഡ്, ജോഷ് ഫിലിപെ, ബെന്‍ മക്ഡെര്‍മോട്ട്, ആരോണ്‍ ഹാര്‍ഡി, മാത്യു വെയ്ഡ്, ടിം ഡേവിഡ്, മാത്യു ഷോര്‍ട്ട്, ബെന്‍ ഡ്വാര്‍ഷിസ്, നതാന്‍ എല്ലിസ്, ജേസണ്‍ ബെഹ്രന്‍ഡോര്‍ഫ്, തന്‍വീര്‍ സംഗ.

 

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by