തെലങ്കാന :തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പില്‍ പെരുമാറ്റ ചട്ടങ്ങള്‍ ലംഘിച്ചതിന് തെലങ്കാന പൊലീസ് ഡയറക്ടര്‍ ജനറല്‍ അഞ്ജനി കുമാറിനെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സസ്‌പെന്‍ഡ് ചെയ്തു. വാര്‍ത്താ ഏജന്‍സി എഎന്‍ഐ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
തെലങ്കാന ഡിജിപി, തെലങ്കാന സംസ്ഥാന പൊലീസ് നോഡല്‍ ഓഫീസര്‍ സഞ്ജയ് ജെയിന്‍, നോഡല്‍ ( എക്‌സപന്‍ഡീച്ചര്‍)മഹേഷ് ഭഗവത് എന്നിവര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയും സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷനുമായ അനുമുല രേവന്ത് റെഡ്ഡിയെ അദ്ദേഹത്തിന്റെ വസതിയില്‍ പൂച്ചെണ്ടുമായി സന്ദര്‍ശിച്ചത് വിവാദമായിരുന്നു. ഇത് പ്രീതി പിടിച്ചുപറ്റാനുളള ദുരുദ്ദേശ്യയുമായാണെന്നാണ് വിലയിരുത്തല്‍.
തെലങ്കാനയില്‍ ഭാരത് രാഷ്‌ട്ര സമിതിയെ (ബിആര്‍എസ്) അധികാരത്തില്‍ നിന്ന് പുറത്താക്കി കോണ്‍ഗ്രസ് അധികാരത്തിലെത്തി.
സംസ്ഥാന പൊലീസ് സേനയുടെ തലവനാണ് ഡിജിപി. തെറ്റായ മാതൃക കീഴ് വഴക്കം ആകാന്‍ പാടില്ലെന്ന നിലപാടാണ് തെരഞ്ഞെടുപ്പ് കമ്മീഷനുളളത്. അതേസമയം, രേവന്ത് റെഡ്ഡിയുമായി കൂടിക്കാഴ്ച നടത്തിയ സാഹചര്യത്തെക്കുറിച്ച് മറ്റ് രണ്ട് ഉദ്യോഗസ്ഥരായ സഞ്ജയ് കുമാര്‍ ജെയിന്‍, മഹേഷ് എം ഭഗവത് എന്നിവരോടും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരണം തേടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: