Categories: Health

കൈ വേദന അനുഭവപ്പെടാറുണ്ടോ? സൂക്ഷിക്കണം! വലിയ വൈകല്യങ്ങളിലേക്ക് നയിച്ചേക്കാം

Published by

കൈ വേദനയെടുക്കാത്തവർ ആരാണുള്ളതല്ലേ. ഒരിക്കലെങ്കിലും കൈ വേദനിച്ചിട്ടില്ലാത്ത വർ വിരളമാകും. വെറുതെ നിസാരമാക്കി കളയുകയാണ് പതിവ്. എന്നാൽ അങ്ങനെ നിസരക്കാരനല്ല ഈ കൈ വേദന.

കൈയിൽ ഷോക്ക് അടിക്കുന്ന പോലെ തോന്നുക. ചിലര്‍ക്ക് എപ്പോഴും കൈ വേദനയുണ്ടാകും. കൈ മരവിപ്പ് അനുഭവപ്പെടാം. അത്തരത്തില്‍‌ കൈയിലെ വേദനയ്‌ക്കുളള പ്രധാന കാരണമാണ് കാര്‍പല്‍ ടണല്‍ സിന്‍ഡ്രോം. മീഡിയൻ നേർവ്  എന്ന ഞരമ്പ് മണിബന്ധത്തിൽ ട്രാൻസ്‍വേഴ്സ് കാർപൽ ലിഗമെന്‍റിന്റെ അടിയിൽ ഞെരിയുമ്പോൾ ആണ് ഇങ്ങനെ വേദന വരുന്നത്. ഈ സമയത്ത് കൈയിൽ ഷോക്കും മരവിപ്പും അനുഭവപ്പെടുന്നു.

പ്രത്യേകിച്ച് ഉറക്കത്തിനിടയിൽ കൈയ്‌ക്ക് വേദനയും മരവിപ്പും അനുഭവപ്പെടാം. കൈയിലെ വിരലുകളിലാണ് സാധാരണ  വേദന ഉണ്ടാകുന്നത്. കമ്പ്യൂട്ടർ കീബോർഡും മൗസും ഏറെനേരം ഉപയോഗിക്കേണ്ടി വരുന്നവരിലാണ് ഈ രോഗം കൂടുതലായി കണ്ടുവരുന്നത്. തൈറോയിഡ് ഹോർമോൺ കുറവ്, ഗർഭിണി ആകുമ്പോൾ ഒക്കെ ഇത്  കൂടുതലായി ഉണ്ടാകും.

പരിശോധനയിലൂടെ രോഗം കണ്ടുപിടിക്കാൻ കഴിയുന്നതാണ്. ആദ്യഘട്ടത്തിൽ മണിബന്ധത്തിൽ സ്പ്ലിന്‍റ് ഇടുകയും വേദന കുറയ്‌ക്കുന്നതിനുളള മരുന്നുകൾ കഴിക്കേണ്ടി വരും.  ആദ്യമേ ചികിത്സ ആരംഭിച്ചാല്‍ രോഗം ഭേദമാകും. അതിനാല്‍ കൈയിലെ ചെറിയ വേദന പോലും നിസാരമായി കാണരുത്. മരുന്നുകളിലൂടെ ചികിത്സ ഫലിച്ചില്ലെങ്കില്‍ ശസ്ത്രക്രിയയിലൂടെ മാറ്റാം.

നാൽപതുകളിലെത്തിയാൽ പിന്നെ കൈ വ്ദന സ്ഥിരമാകുന്ന കാഴ്ചയാണ് കാണുന്നത്.  ഏറ്റവും കൂടുതൽ ആളുകളെ അലട്ടുന്ന പ്രശ്നമാണ് തോൾ വേദന. ആദ്യം വേദനയായി തുട ങ്ങി പിന്നീട് കൈകളിലേക്കു മരപ്പായി മാറും. തോളിലെ പേശികൾ ഉറച്ചു പോകുന്നതുകൊണ്ടാണ് ഇത് ഉണ്ടാകുന്നത്.  പ്രമേഹം ഉള്ളവരിൽ ഇത് കൂടുതലായിരിക്കും. ഇത്തരം വേദനകൾക്ക് തുടക്കത്തിൽ  തന്നെ  ചികിത്സ തേടണം. അല്ലെങ്കിൽ തോൾ സന്ധിയുടെ സ്ഥായിയായ ചലന വൈകല്യത്തിലേക്കും നയിച്ചേക്കാം.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by
Tags: HandPain