മുംബൈ: മധ്യപ്രദേശിലും രാജസ്ഥാനിലും ചത്തീസ്ഗഡിലും ബിജെപിക്ക് ലഭിച്ച വിജയം ഇരട്ട എഞ്ചിന് സര്‍ക്കാരിനെ ജനങ്ങള്‍ ഏറ്റെടുത്തതിന്റെ പ്രതിഫലനമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ.
നിലവില്‍ രാജസ്ഥാനില്‍ ബിജെപി- 115, കോണ്‍ഗ്രസ്- 69 സീറ്റുകളാണ് ലഭിച്ചത്. മധ്യപ്രദേശില്‍ ബിജെപിക്ക് 167 സീറ്റും കോണ്‍ഗ്രസിന് 62 സീറഅറുമാണ് ലഭിച്ചത്. അതേസമയം ചത്തീസ്ഗഡില്‍ അട്ടിമറി വിജയത്തോടെ ബിജെപി 56 സീറ്റും കോണ്‍ഗ്രസ് 34 നേടി. കോണ്‍ഗ്രസിന് ഈ തെരഞ്ഞെടുപ്പില്‍ ഇരട്ടി പ്രഹരമാണ് ലഭിച്ചത്.
മധ്യപ്രദേശിലും രാജസ്ഥാനിലും ബിജെപി വിജയിച്ചു. ഈ തെരഞ്ഞെടുപ്പുകളില്‍ വിജയിക്കാന്‍ ബിജെപിയുടെ ഇരട്ട എഞ്ചിന് സര്‍ക്കാര്‍ നന്നായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇതെല്ലാം സംഭവിക്കുന്നത് നരേന്ദ്ര മോദിയും അദ്ദേഹത്തിന്റെ അര്‍പ്പണബോധവും കാരണമാണ്. മോദി സര്‍ക്കാര്‍ വികസനത്തെക്കുറിച്ചാണ് സംസാരിക്കുന്നതെന്നും ഷിന്‍ഡെ പറഞ്ഞു. ഇന്ന് മുംബൈയുടെ വിവിധ ഭാഗങ്ങളില്‍ നടന്ന ശുചീകരണ യജ്ഞത്തില്‍ മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ പങ്കെടുക്കുകയും ‘സ്വച്ഛത അഭിയാനെ’ കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: