കോഴിക്കോട്: കോണ്‍ഗ്രസും സിപിഎമ്മും ഭീകരതയ്ക്ക് ചുവന്ന പരവതാനി വിരിക്കുകയാണെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖരന് പറഞ്ഞു. മതഭീകരതയെ പ്രോത്സാഹിപ്പിക്കുന്ന ഇടത് വലത് മുന്നണി നയങ്ങള്‍ക്കെതിരെ എന്‍ ഡിഎ കോഴിക്കോട്ട് സംഘടിപ്പിച്ച ഭീകരവിരുദ്ധ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇരു മുന്നണികളും ഭീകരതയെ വെള്ളപൂശുകയാണ്. അയല്‍ സംസ്ഥാനങ്ങളിലെല്ലാം യുവാക്കള്‍ക്ക് തൊഴില്‍ സാധ്യതയേറുമ്പോള്‍ ഇവിടെ മുതല്‍മുടക്കാന്‍ ആരും തയാറാകുന്നില്ല. ഇവിടെ ഭീകരതയെ പ്രോത്സാഹിപ്പിക്കുന്നുവെന്ന ധാരണ ഉറച്ചിരിക്കുന്നു. ഭീകരരെ ഭീകരരെന്ന് വിളിക്കാന്‍ ഇരു മുന്നണികളും തയാറാവുന്നില്ല. ഹമാസിനെ സ്വാതന്ത്ര്യ സമര സേനാനികളെന്നാണ് കോണ്‍ഗ്രസും സിപിഎമ്മും മുസ്ലിംലീഗും വിശേഷിപ്പിക്കുന്നത്. ഹമാസ് പ്രതിനിധി കേരളത്തില്‍ വന്ന് പരിപാടിയില്‍ പങ്കെടുക്കുന്നു. അഭിപ്രായ സ്വാതന്ത്ര്യം ഭരണാഘടനാ ദത്തമാണെന്ന് വാദിച്ച് ഭീകരതയെ പിന്തുണക്കുന്നവര്‍ അഭിപ്രായ സ്വാതന്ത്ര്യത്തിന് അതിരുകളുണ്ടെന്ന ഭരണഘടനാ തത്വം മനസിലാക്കണം. ഭാരതത്തിന്റെ മുന്നേറ്റം തടയാന്‍ ആഗ്രഹിക്കുന്നവരാണ് ഭീകരതയെ പിന്തുണക്കുന്നത്. ഭീകരതയുടെ ഇരകളാകുന്നത് സാധാരണക്കാരാണ്. മന്ത്രിമാരും നേതാക്കളും സുരക്ഷിതരാണ്. ഭീകരതയെ അതിന്റെ ഉറവിടത്തില്‍ തകര്‍ക്കുകയെന്ന സമീപനമാണ് കഴിഞ്ഞ ഒന്‍പതു വര്‍ഷമായി കേന്ദ്ര സര്‍ക്കാര്‍ എടുത്ത നിലപാട്. അദ്ദേഹം പറഞ്ഞു.
ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് മുഖ്യ പ്രഭാഷണം നടത്തി. ജെആര്‍എസ് ചെയര്മാന് സി.കെ.ജാനു, ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ്, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ ശോഭ സുരേന്ദ്രന്, പി. രഘുനാഥ്, മേഖല പ്രസിഡന്റ് ടി.പി. ജയചന്ദ്രന്, ദേശീയ സമിതി അംഗങ്ങളായ കെ.പി. ശ്രീശന്, സംസ്ഥാന വക്താവ് വി.പി. ശ്രീപത്മനാഭന്, കാസ സംസ്ഥാന പ്രസിഡന്റ് കെവിന് പീറ്റര്‍, എകെസിസി താമരശ്ശേരി രൂപത പ്രസിഡന്റ് ചാക്കോ കളംപറമ്പില്‍, ബിഡിജെഎസ് ബാബു പൂതം പാറ, ബിഡിജെഎസ് ഗിരി പാമ്പനാര്‍, കേരള കാമരാജ് കോണ്‍ഗ്രസ്സ് കബീര്‍ സഖാഫി, കെകെസി സന്തോഷ് കാളിയത്ത് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: