ബ്യൂണസ് ആയേഴ്സ്: അമേരിക്കയിലും മെക്സിക്കോയിലും കാനഡയിലുമായി നടക്കുന്ന 2026 ഫിഫ ലോകകപ്പ് ഫുട്ബോളില്‍ കളിക്കാനുള്ള മോഹം പങ്കുവച്ച് അര്‍ജന്റീന നായകന് ലയണല്‍ മെസി. പ്രമുഖ സ്പോര്‍ട്സ് ന്യൂസിന് അനുവദിച്ച പരിപാടിയില്‍ സംസാരിക്കവെയാണ് താരം തന്റെ ഇഷ്ടം പങ്കുവച്ചത്. ഖത്തര്‍ ലോകകപ്പ് നേട്ടത്തിന് ഒരു വര്‍ഷം തികയുന്നതിനോടനുബന്ധിച്ചാണ് മെസിയുമായി ആശയവിനിമയം സംഘടിപ്പിച്ചത്. താന്‍ കൂടുതല്‍ ഗൗരവമായി കാണുന്നത് വരുംകൊല്ലം നടക്കുന്ന കോപ്പ അമേരിക്കയാണെന്ന് താരം കൂടിക്കാഴ്ച്ചയില്‍ വ്യക്തമാക്കി.
അടുത്ത ലോകകപ്പിലും എനിക്ക് കളിക്കണമെന്നുണ്ട്. പക്ഷെ അപ്പോള്‍ പ്രായം 39 ആയിരിക്കും. ആ ഒരു പ്രായത്തില്‍ സ്വാഭാവികമായും കളിക്കാന്‍ കഴിയുക എന്നത് അപ്രായോഗികമാണ്. മോഹം മാത്രം ഉണ്ടായിട്ട് കാര്യമില്ലല്ലോ, അതിന് ശാരീരിക ക്ഷമതയും മറ്റും അനുകൂലമാകേണ്ടേ- മെസി പറഞ്ഞു. പക്ഷെ മാസങ്ങള്‍ക്കുള്ളില്‍ നടക്കാനിരിക്കുന്ന കോപ്പ അമേരിക്ക ടൂര്‍ണമെന്റിനെ കുറിച്ച് താരം വാചാലനായി. ഇനിയുള്ള കാലം അര്‍ജന്റീനയ്ക്കുവേണ്ടി കളിക്കുന്നതിലാണ് മുഴുവന്‍ ശ്രദ്ധയും, അതിനാലാണ് അടുത്ത ലോകകപ്പ് കൂടി കളിക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നത്. പക്ഷെ മാസങ്ങള്‍ക്കകം നടക്കാനിരിക്കുന്ന കോപ്പ അമേരിക്ക ടൂര്‍ണമെന്റിനെ വലിയ ഗൗരവത്തോടുകൂടി തന്നെയാണ് കാണുന്നത്. മാസങ്ങള്‍ക്കുള്ളില്‍ നടക്കാനിരിക്കുന്ന ആ ടൂര്‍ണമെന്റിലാണ് തന്റെ മുഴുവന്‍ ശ്രദ്ധയെന്നും താരം അറിയിച്ചു.
അടുത്ത വര്‍ഷം ജൂണ്‍ 20 മുതല്‍ ജൂലൈ 14 വരെയാണ് 2024 കോപ്പ അമേരിക്ക. അമേരിക്കയിലെ അറ്റ്ലാന്റയിലെ മെഴ്സിഡെന് ബെന്‍സ് സ്റ്റേഡിയത്തിലും മിയാമി ഗാര്‍ഡന്‍സിലെ ഹാര്‍ഡ് റോക്ക് സ്റ്റേഡിയത്തിലുമായാണ് മത്സരങ്ങള്‍ നടക്കുക. ഇതിന് മുമ്പ് നടന്ന 2021 കോപ്പ അമേരിക്കയില്‍ അര്‍ജന്റീനയായിരുന്നു ജേതാക്കള്‍. ഫൈനലില്‍ ബ്രസീലിനെ തോല്‍പ്പിച്ചാണ് അര്‍ജന്റീന 28 വര്‍ഷത്തെ പ്രധാന അന്താരാഷ്ട്ര കിരീട വരള്‍ച്ച അവസാനിപ്പിച്ചത്. ഇതിന് ഒരു വര്‍ഷത്തിന് ശേഷമാണ് കഴിഞ്ഞ വര്‍ഷം ഖത്തറില്‍ ഫ്രാന്‍സിനെ ഫൈനലില്‍ തോല്‍പ്പിച്ച് മെസിയുടെ നേതൃത്വത്തില്‍ ലോക കിരീടം നേടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: