കൊച്ചി: കളമശേരിയില്‍ യഹോവ സാക്ഷികളുടെ സമ്മേളനത്തിലുണ്ടായ സ്ഫോടനത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. തൊടുപുഴ വണ്ടമറ്റം സ്വദേശി കെ വി ജോണാണ് (78)മരിച്ചത്.
സ്വകാര്യാശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് മരണം.ഇദ്ദേഹത്തിന്റെ ഭാര്യ ലില്ലിയും സ്ഫോടനത്തില്‍ പരിക്കേറ്റ് ചികിത്സയിലാണ്. ഇതോടെ കളമശേരി സ്ഫോടനത്തില്‍ ആകെ മരണം ഏഴ് ആയി.
ഒക്ടോബര്‍ 29 നാണ് കളമശേരി സാമറ കണ്വെന്ഷന് സെന്‍ന്ററില്‍ യഹോവ സാക്ഷികളുടെ സമ്മേളനത്തിനിടെ സ്ഫോടനമുണ്ടായത്. സ്ഫോടനം നടത്തിയ ഡൊമിനിക് മാര്ട്ടിന് പൊലീസില്‍ കീഴടങ്ങുകയായിരുന്നു. മാര്ട്ടിന് നിലവില്‍ റിമാന്‍ഡിലാണ്. യഹോവ സാക്ഷികള്‍ രാജ്യദ്രോഹ നടപടികളാണ് നടത്തുന്നതെന്നും ഇത് തിരുത്തണമെന്ന് ആവശ്യപ്പെട്ടിട്ടും അവഗണിച്ചതാണ് സ്ഫോടനം നടത്താന്‍ പ്രേരിപ്പിച്ചതെന്നുമാണ് മാര്ട്ടിന് പൊലീസിനോട് പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: