കഴിഞ്ഞ ദിവസം ഓയൂരിൽ കാണാതായ പെൺകുട്ടിയെ കണ്ടുകിട്ടിയപ്പോൾ കേരള പൊലീസിനെ അഭിനന്ദിച്ച് പോസ്റ്റ് ഇട്ടപ്പോൾ പലരും എതിർത്ത് മറുപടി ഇട്ടിരുന്നു.കൊല്ലം ഓയൂരിൽ ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ മൂന്നുപേരെ കേരള പോലീസ്അറസ്റ്റ് ചെയ്തിരുന്നു. ചാത്തന്നൂർ സ്വദേശി പത്മകുമാറിനേയും കുടുംബത്തേയുമാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെ അടൂർ കെഎപി ക്യാമ്പിലെത്തിച്ച് ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ചോദ്യം ചെയ്തിരുന്നു. സംഭവം നടന്ന ദിവസങ്ങൾക്കുള്ളിൽ തന്നെ പ്രതികളെ പിടികൂടിയെ കേരള പോലീസിനെ പ്രശംസിച്ച് നിരവധി പേരാണ് എത്തിയത്. നടിയും നർത്തകിയുമായ കൃഷ്ണ പ്രഭയും (Krishna Prabha) കേരള പോലീസിനെ അഭിനന്ദിച്ച് എത്തിയിരുന്നു.
നേരത്തെ കുട്ടിയെ കണ്ടെത്തിയപ്പോൾ പോലീസിനെ അഭിനന്ദിച്ച് താരം പങ്കുവെച്ച പോസ്റ്റിന് നേരെ ഉണ്ടായ വിമർശനങ്ങൾക്ക് മറുപടിയെന്നോണമാണ് കൃഷ്ണപ്രഭയുടെ പോസ്റ്റ്. മമ്മൂട്ടി ചിത്രം കണ്ണൂർ സ്‌ക്വാഡിലെ ഡയലോഗിലൂടെയാണ് നടി കേരള പോലീസിന് ആശംസകൾ നേർന്നത്. ”നാട്ടിൽ എന്ത് പണിയും നടത്തിയിട്ട് രക്ഷപ്പെടാം എന്നൊരു വിചാരമുണ്ട്.. പുറകെ ഓടും സാറേ.. ഓടിച്ചിട്ട് പിടിക്കും കേരള പൊലീസ്.. ഓടിയ വഴിയിലൂടെ തിരിച്ചുകൊണ്ടുവരികയും ചെയ്യും..’ എന്നാണ് കൃഷ്ണ പ്രഭ കുറിച്ചത്
കൃഷ്ണ പ്രഭയുടെ വാക്കുകൾ ഇങ്ങനെ;
കഴിഞ്ഞ ദിവസം ഓയൂരിൽ കാണാതായ പെൺകുട്ടിയെ കണ്ടുകിട്ടിയപ്പോൾ കേരള പൊലീസിനെ അഭിനന്ദിച്ച് പോസ്റ്റ് ഇട്ടപ്പോൾ പലരും എതിർത്ത് മറുപടി ഇട്ടിരുന്നു. കേരള പൊലീസ് പ്രതികളെ പിടിക്കുമെന്നും അന്ന് പറഞ്ഞിരുന്നു. പ്രതികളെ പിടിച്ചിട്ടുണ്ട്.. കണ്ണൂർ സ്‌ക്വാഡിന്റെ ക്ലൈമാക്‌സിൽ മമ്മൂക്ക പറഞ്ഞ ഡയലോഗ് ഒന്നൂടെ ഓർമ്മിപ്പിക്കുന്നു.. ‘നാട്ടിൽ എന്ത് പണിയും നടത്തിയിട്ട് രക്ഷപ്പെടാം എന്നൊരു വിചാരമുണ്ട്.. പുറകെ ഓടും സാറേ.. ഓടിച്ചിട്ട് പിടിക്കും കേരള പൊലീസ്.. ഓടിയ വഴിയിലൂടെ തിരിച്ചുകൊണ്ടുവരികയും ചെയ്യും..’ ഒരിക്കൽ കൂടി കേരള പൊലീസിന് സല്യൂട്ട്.
കഴിഞ്ഞ ദിവസം ഓയൂരിൽ കാണാതായ പെൺകുട്ടിയെ കണ്ടുകിട്ടിയപ്പോൾ കേരള പൊലീസിനെ അഭിനന്ദിച്ച് പോസ്റ്റ് ഇട്ടപ്പോൾ പലരും എതിർത്ത്…
Posted by Krishna Praba on Friday, December 1, 2023
പ്രതികരിക്കാൻ ഇവിടെ എഴുതുക: