കൊല്ലം : കുട്ടിയെ തട്ടിക്കൊണ്ടു പോയതിന് പിന്നിലെ ബുദ്ധി കേന്ദ്രം പത്മകുമാറിന്റെ ഭാര്യ അനിത കുമാരിയാണെന്നാണ് പൊലീസ് കരുതുന്നത്. കോവിഡ് കാലത്തിന് ശേഷം കോടികളുടെ സാമ്പത്തിക ബാധ്യതയാണ് പത്മകുമാറിനുണ്ടായിരുന്നത്. ഇത് മറികടക്കാന്‍ പണം കണ്ടെത്താന്‍ അനിതയുടെ ബുദ്ധിയിലുദിച്ചതാണ് കുട്ടിയ തട്ടിക്കൊണ്ടു പോകല്‍.
ഒരു വര്‍ഷം മുമ്പാണ് ആസൂത്രണം തുടങ്ങിയതെങ്കിലും പത്മകുമാറിന്റെ അമ്മ ഇതറിഞ്ഞ് വലക്കി. ഇവര്‍ സര്‍ക്കാര്‍ ഉദ്യോഗത്തില്‍ നിന്നും വിരമിച്ചയാളാണ്. വെഹിക്കിള്‍ ഇന്‍സ്പെക്ടറായിരുന്ന ഭര്‍ത്താവ് മരിച്ചതിനെ തുടര്‍ന്നാണ് ഇവര്‍ക്ക് ജോലി ലഭിച്ചത്.
എന്നാല്‍ അമ്മ മരിച്ചതോടെ വീണ്ടും തട്ടിക്കൊണ്ടു പോകല്‍ പദ്ധതിയുടെ ആസൂത്രണം ലീണ്ടും തുടങ്ങി. ഇതിന് പറ്റിയ കുട്ടികളെ നിരന്തരം അന്വേഷിച്ച് ഒടുവിലാണ് ഇപ്പോള്‍ തട്ടിക്കൊണ്ടു പോയ ആറു വയസുകാരിയിലെത്തുന്നത്.
ചാത്തന്നൂരില്‍ വീടിന് സമീപം ബേക്കറി നടത്തുകയാണ് അനിതാ കുമാരി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: